iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Pakistan Airstrikes on Afghanistan: അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, അതിർത്തിയിൽ സംഘർഷം രൂക്ഷം

Pakistan Airstrikes on Afghanistan: അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, അതിർത്തിയിൽ സംഘർഷം രൂക്ഷം

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കൂനാറിലും പക്തികയിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. വ്യോമസേനയുടെ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂനാർ പ്രവിശ്യയിലെ നുർഗൽ ജില്ലയിൽ പുലർച്ചെ 3.30 ഓടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സൈനിക നടപടി ഉണ്ടായത്. പാകിസ്ഥാനിലെ പഷ്തൂൺ മേഖലകളിലും പള്ളിയിലുമടക്കമുണ്ടായ ചാവേർ ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും മറുപടിയായാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ടത്. പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തുടങ്ങിയ ഭീകര സംഘടനകൾക്ക് അഫ്ഗാൻ മണ്ണിൽ സുരക്ഷിതമായ താവളങ്ങൾ ലഭിക്കുന്നുണ്ടെന്നും അവിടെ നിന്നാണ് അവർ പാകിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നുമാണ് പാകിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും ആരോപണം. ഇത്തരം തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് കൂനാറിലും പക്തിക പ്രവിശ്യകളിലും വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ ഔദ്യഗികമായി നൽകുന്ന വിശദീകരണം. എന്നാൽ പാകിസ്ഥാന്റെ വാദങ്ങളെ അഫ്ഗാനിലെ താലിബാൻ ഭരണകൂടം ശക്തമായി എതിർക്കുകയും ഇത് അഫ്ഗാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Pakistan Crisis: 'കടകളും മാളുകളും രാത്രി 9 മണിക്ക് അടയ്ക്കണം, വിവാഹങ്ങളിൽ ഒരു വിഭവം മാത്രം' - കടുത്ത പ്രതിസന്ധിയില്‍ പാകിസ്ഥാന്‍

Pakistan Crisis: 'കടകളും മാളുകളും രാത്രി 9 മണിക്ക് അടയ്ക്കണം, വിവാഹങ്ങളിൽ ഒരു വിഭവം മാത്രം' - കടുത്ത പ്രതിസന്ധിയില്‍ പാകിസ്ഥാന്‍

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പാകിസ്ഥാനിലെ ഊർജ്ജക്ഷാമത്തെയും ഇന്ധന പ്രതിന്ധിയെയും നേരിടാൻ സർക്കാർ കടുത്ത സാമ്പത്തിക ചുരുക്കൽ നടപടികളിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി കടകളും മാളുകളും രാത്രി 9 മണിക്ക് അടയ്ക്കണമെന്നും വിവാഹങ്ങളിൽ ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നും ഉത്തരവിട്ടു. പാകിസ്ഥാനിൽ പെട്രോളിന് ലിറ്ററിന് 4.10 രൂപ വർദ്ധിച്ച് 384.34 (132.74 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയിലെത്തി നിൽക്കുകയാണ്. ഹൈ-സ്പീഡ് ഡീസൽ ലിറ്ററിന് 6.41 രൂപ വർദ്ധിച്ച് 415.83 (143.62 ഇന്ത്യൻ രൂപ) പാകിസ്ഥാൻ രൂപയായി. എൽഎൻജി (LNG) വിതരണത്തിലുണ്ടായ കുറവും ആഗോളതലത്തിൽ ഇന്ധന വില വർദ്ധിച്ചതും പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർത്താൻ കാരണമായത്. മാർച്ചിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ രീതിയിൽ സ്കൂളുകൾക്ക് അവധി നൽകിയും, സർക്കാർ ജീവനക്കാരുടെ ഇന്ധന ഉപയോഗം വെട്ടിക്കുറച്ചും പാകിസ്ഥാൻ പ്രതിസന്ധിയെ പ്രതിരോധിച്ചിരുന്നു. നിലവിലെ വിജ്ഞാപനപ്രകാരം ഫെഡറൽ ജീവനക്കാരുടെ വിദേശ യാത്രകൾക്ക് മൂന്ന് മാസത്തെ വിലക്കും, അത്യാവശ്യ ഘട്ടങ്ങളിൽ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇക്കോണമി ക്ലാസ് യാത്രാ അനുമതിയും ഉൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വിവാഹ ഹാളുകളും ആഘോഷ സ്ഥലങ്ങളും രാത്രി 10 മണിക്ക് ശേഷവും, റെസ്റ്റോറന്റുകളും കഫേകളും രാത്രി 11 മണിക്ക് ശേഷവും പ്രവർത്തിക്കാൻ പാടില്ല. സർക്കാർ വകുപ്പുകൾ പുതിയ വാഹനങ്ങൾ വാങ്ങുന്നത് പൂർണ്ണമായി നിരോധിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള സർക്കാർ വാഹനങ്ങളുടെ ഇന്ധന ഉപയോഗം 50% ആയി കുറച്ചു. സായുധ സേന, അർദ്ധസൈനിക വിഭാഗങ്ങൾ, നിയമപാലകർ, അവശ്യ സേവനങ്ങൾ, ഫെഡറൽ ബോർഡ് ഓഫ് റെവന്യൂ (FBR) എന്നിവയുടെ വാഹനങ്ങളെ ഇന്ധന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ സംഘടനകളുടെ ഭരണപരവും പ്രവർത്തനരഹിതവുമായ വിഭാഗങ്ങൾക്ക് ഇന്ധന വെട്ടിക്കുറയ്ക്കൽ ബാധകമായിരിക്കും. അതേസമയം, ഫാർമസികൾ, ആശുപത്രികൾ, പെട്രോൾ-സിഎൻജി പമ്പുകൾ, ഐടി കമ്പനികൾ, കോൾ സെന്ററുകൾ, ജിമ്മുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഈ സമയപരിധി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more