iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode MDMA Case:  പന്തീരാങ്കാവിൽ MDMA പിടികൂടിയ കേസിൽ 2 പേർ കൂടി പിടിയിൽ

Kozhikode MDMA Case: പന്തീരാങ്കാവിൽ MDMA പിടികൂടിയ കേസിൽ 2 പേർ കൂടി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുൻപ് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ 2 പേർ കൂടി പിടിയിലായതായി റിപ്പോർട്ട്. അറസ്റ്റിലായത് മലപ്പുറം സ്വദേശിയായ യുവാവും തിരുവനന്തപുരം സ്വദേശിയായ യുവതിയുമാണ്. ഇവരെ ഡൽഹിയിൽ നിന്നാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്. അജ്മലിനെയും സൂര്യയും അന്വേഷണ സമാകാം നോയിഡയിൽ നിന്നും പിടികൂടി എന്നാണ് റിപ്പോർട്ട്. നേരത്തെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തത്തിൽ നിന്നാണ് ഇവരിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ഡൽഹിയിൽ താമസിക്കുന്നതിനിടയിൽ പല തവണ ഇവർ ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായിരുന്നു. ലഹരി ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കി കൈമാറുകയാണ് ഇവർ ചെയ്തിരുന്നത്. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവർ ഡൽഹിയിൽ ഉണ്ടെന്നത് അറിയാൻ സഹായിച്ചത്. തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കയ്യിൽ നിന്നും ലഹരിവസ്തു തൂക്കുന്ന ഇലക്ട്രോണിക് ത്രാസും മൊബൈൽ ഫോണുകളും പാൻ കാർഡുകളും ലഹരി പാക്കറ്റുകളിലാക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more