&imwidth=640&imheight=360)
തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ തൊണ്ടി മുതലായ കൂടുതൽ സ്വർണ്ണം കണ്ടെത്തിയതായി റിപ്പോർട്ട്. സ്വർണ്ണം കണ്ടെത്തിയത് വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ്. കണ്ടെടുത്തത് 700 ഗ്രാമോളം വരുന്ന സ്വർണ്ണമാണ് എന്നാണ് റിപ്പോർട്ട്. പ്രതികളിൽ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വെള്ളായണിയിലെ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ നിന്നും സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം കുഴിച്ചിട്ടിരുന്നത്. പ്രതികളെ പിടികൂടിയപ്പോൾ അവരുടെ കയ്യിൽ 450 ഗ്രാം സ്വർണം ഉണ്ടായിരുന്നു. ബിസിനസ് വളർച്ചയിലുള്ള പകയാണ് സ്വർണ്ണ കവർച്ചക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്കായുള്ള ഗൂഢാലോചന നടത്തിയത് പനവിളയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ സ്വർണ്ണം ഒളിപ്പിച്ചത് പ്രതി അനൂപാണ്. കണ്ടെത്തിയ തൊണ്ടിമുതൽ പരിശോധിക്കാനായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചിട്ടുണ്ട്. ഇതിനിടയിൽ കേസിൽ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചാല മാർക്കറ്റിലെ ജ്വല്ലറി ഉടമയിൽ നിന്നും 250 പവൻ സ്വർണ്ണമാണ് അക്രമികൾ കൈക്കലാക്കിയത്. ബൈക്കിലെത്തിയ രണ്ടുപേർ ഉടമയുടെ കയ്യിൽ നിന്നും സ്വർണ്ണം പിടിച്ചു പറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തുള്ള ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്നാണ് വിവരം. മീനാക്ഷിയെയും നിഷാന്തിന്റെ പിതാവിനെയും നേരത്തെ പോലീസ് പിടികൂടിയിരുന്നു. ധർമ്മപുരിക്കടുത്ത് വച്ചാണ് ബസിൽ നിന്നും നിഷാന്തിനെ പിടികൂടിയത്. പോലീസ് ബസ് വളഞ്ഞതോടെ പ്രതി വിൻഡോ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ഇയാള പിടികൂടുകയായിരുന്നു. നിഷാന്തിന്റെ അമ്മയെ അടക്കം കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേരളത്തിലും കർണാടകത്തിലും ഉൾപ്പെടെ പ്രതിക്കായി പരിശോധന വ്യാപിപ്പിച്ചിരുന്നു. അറസ്റ്റിലായ മീനാക്ഷിയെ ഇയാൾ ബന്ധപ്പെട്ടിരുന്നത് തിരുപ്പൂരിൽ നിന്നായിരുന്നു. അതിനാൽ തൊട്ടടുത്തുള്ള ഏതെങ്കിലും ജില്ലകളിൽ പ്രതി ഉണ്ടായേക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ തമിഴ്നാട്ടിൽ പോലീസ് നടത്തിയ ശക്തമായ തെരച്ചിലിനൊടുവിലാണ് നിഷാന്ത് പിടിയിലായത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കവർച്ച ചെയ്ത സ്വർണ്ണത്തിൽ എത്ര കിലോ ഇയാളുടെ പക്കൽ ഇപ്പോഴുമുണ്ടെന്ന കാര്യമാണ് പോലീസ് പ്രധാനമായും കണ്ടെത്തേണ്ടത്. കവർച്ചയുടെ സൂത്രധാരൻ നിഷാന്താണെന്നാണ് പെൺസുഹൃത്ത് മീനാക്ഷി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഈ കേസിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള മറ്റ് നിർണായക വിവരങ്ങളും പോലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ചാലയിലെ സ്വർണകവർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വർണ കവർച്ചയ്ക്കായി ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കവർച്ചയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന നടത്തിയത് ദിവസങ്ങൾക്ക് മുൻപാണ് എന്നാണ് വിവരം. ഗൂഢാലോചന നടത്തിയത് മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയെ കുറിച്ചുള്ള പദ്ധതി തയ്യാറാക്കിയത്. മാത്രമല്ല കവർച്ചയുടെ തലേ ദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്സലും നടത്തി എന്നാണ് പോലീസ് പറയുന്നത്. ഇന്ന് കേസിലെ പ്രതിയായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയായിരുന്നു. സ്വർണം കവർന്നെടുത്ത ശേഷമാണ് ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് നാല് ലക്ഷം രൂപ നൽകിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സലും നടത്തി. ഈ റിഹേഴ്സലിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ അന്ന് പ്രതികൾ നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്നും ഇറങ്ങിയിരുന്നിലായിരുന്നു. അതുകൊണ്ടാണ് അടുത്ത ദിവസത്തേക്ക് പദ്ധതി മാറ്റിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നിഷാന്തിനായി അന്വേഷണ സംഘം കേരളത്തിലും ഹൈടെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. തനിഷ്ക് ജ്വല്ലറിയിൽ ഇയാൾ കഴിഞ്ഞ 12 നാണ് മോഷണം നടത്തിയത് ശേഷം ഇയാൾ ട്രയിൻ മാർഗം കടന്നെന്നാണ് പോലീസ് നിഗമനം. ഇയാൾ മൂന്നാറിലും പരിസരത്തും വിദോദയാത്ര നടത്തിയതിന്റെ വീഡിയോകൾ അന്വേഷണ സംഘം നിഷാന്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഇയാളെ തിരയുന്നത്. ഇതിനിടയിൽ കേസിൽ നിഷാന്തിന്റെ സുഹൃത്തും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറും നിഷാന്തിന്റെ പിതാവ് സുരേഷും അറസ്റ്റിലായിട്ടുണ്ട്. നിഷാന്തിന്റെ അച്ഛൻ സുരേഷ് ഓട്ടോ ഡ്രൈവറാണ്. നിഷാന്ത് മോഷണത്തിലേക്ക് കടന്നത് ആഡംബര ജീവിതം മോഹിച്ചാണ് എന്നാണ് റിപ്പോർട്ട്. കവർച്ച ആസൂത്രണം ചെയ്തത് മീനാക്ഷിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ തനിക്ക് ലഭിച്ച യൂട്യൂബ് വരുമാനം കൊണ്ട് വീട് പണിയുകയാണെന്ന് മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. വീട് പണിയാനുള്ള പണം തികയാതെ വന്നതോടെയാണോ ഈ മോഷണ ശ്രമമെന്നും പോലീസിന് സംശയമുണ്ട്. മീനാക്ഷി അറസ്റ്റിലായതിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണവും കൂടിയിട്ടുണ്ട്. 12നു പുലർച്ചെ മധുര ബൈപാസിലുള്ള തനിഷ്കിന്റെ പുതിയ ഷോറൂമിൽ നിന്നാണ് കിലോക്കണക്കിന് സ്വർണവും വജ്രവും നിഷാന്ത് കവർന്നത്. കവർന്നത് എത്രത്തോളമാണെന്നു പോലിസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദീപാവലിയുടെ കപാവലിയുടെ കച്ചവടം പ്രതീക്ഷിച്ചു പണി പൂർത്തിയാകുന്നതിനു മുൻപു തന്നെ ഷോറൂം തുറന്നതിനാൽ കെട്ടിടത്തിന്റെ പിന്നിലുണ്ടായിരുന്നു പലകത്തട്ട് പൊളിച്ചു മാറ്റിയില്ലായിരുന്നു. പ്രവർത്തിക്കാത്ത ലിഫ്റ്റിലൂടെ ഭിത്തി തകർത്താണ് നിഷാന്ത് ഷോറൂമിലേക്ക് പ്രവേശിച്ചതെന്നാണ് പോലീസ് പറയുന്നത്. മോഷണത്തിന് മുൻപും നിഷാന്ത് 2 തവണ ജ്വല്ലറിയിൽ എത്തിയിരുന്നുവെന്ന് സിസിടിവിയിലൂടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.