&imwidth=640&imheight=360)
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചിരിക്കുകയാണ്. ഈ വേളയിൽ പമ്പ ത്രിവേണിയെ മലിനമാക്കുന്നത് തടയാൻ കർശന നടപടികളുമായി ഭരണകൂടം രംഗത്ത്. അതിന്റെ ഭാഗമായി നദിയിലും സ്നാനഘട്ടങ്ങളിലും മാലിന്യങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളും ഉപേക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുകയാണ്. പിഴ ഏർപ്പെടുത്തിയിരിയ്ക്കുന്നത് 5000 രൂപയാണ്. പിഴ ചുമത്താനുള്ള അധികാരം ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും. ഹൈക്കോടതി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർത്ഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവിയാത്തതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത്തവണ മണ്ഡല സീസൺ ആരംഭിച്ചു 3 ദിവസത്തിനുള്ളിൽ തന്നെ പമ്പയിൽ നിന്നും പുറത്തെടുത്തത് 23 ടണ്ണോളം തുണി മാലിന്യങ്ങളാണ്. പമ്പയിലും പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളും നൽകുന്നുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഒരു വിഭാഗം അയ്യപ്പ ഭക്തനമ്ര ഇപ്പോഴും പമ്പയിൽ തുണി ഉപേക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പമ്പയിൽ നിന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് നീക്കുന്ന തുണികൾ ക്ലീൻ കേരള കമ്പനി കൊണ്ടുപോകും. ശേഷം ഈ തുണി നിലയ്ക്കലിൽ തന്നെ തരംതിരിക്കും അതിനായി നാലു തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. വെള്ളത്തിൽ കുതിർന്ന തുണിയിലെ മണ്ണ് നീക്കി ഉണക്കും. അതുപോലെ അടിവസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനിയുടെ പ്ലാൻ്റിലെത്തിച്ച് പ്രോസസ് ചെയ്ത് സിമൻ്റ് ഫാക്ടറികൾക്ക് നൽകുകയും ബാക്കിയുള്ളവ ചവിട്ടിയും മറ്റും ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും നല്‍കുകയും ചെയ്യും. മണലിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണി മാലിന്യം വേര്‍തിരിച്ചെടുക്കുന്നത് വളരെ പ്രയാസകരമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ദേവസ്വം ബോർഡ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം ദർശനത്തിനെത്താതിരിക്കുന്നവർക്ക് ഈ മണ്ഡലകാലത്ത് പിന്നീട് വീണ്ടും ബുക്കിങ്ങിന് അനുവാദമുണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ വൻതോതിൽ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നത് തടയുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ബുക്ക് ചെയ്ത തീയതിയിൽ ദർശനത്തിന് എത്താൻ സാധിക്കാത്തവർക്ക് യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനോ ബുക്കിങ്ങ് പൂർണമായി റദ്ദാക്കാനോ ഉള്ള സൌകര്യം ലഭ്യമാണ്. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ ബുക്കിങ് റദ്ദാക്കാതെ വിട്ടുനിൽക്കുന്നവർക്കാണ് വീണ്ടും അവസരം നിഷേധിക്കപ്പെടുക. കൂട്ടത്തോടെയുള്ള വ്യാജ ബുക്കിങ്ങുകൾ ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ ആധാർ അധിഷ്ഠിത ഒടിപി (One Time Password) പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ രീതി അനുസരിച്ച് ഓരോ തീർഥാടകൻറെയും ആധാർ വിവരങ്ങൾ നൽകി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി സ്ഥിരീകരണം നടത്തിയാൽ മാത്രമേ വെർച്വൽ ക്യൂ വഴി ടിക്കറ്റ് ലഭ്യമാകുകയുള്ളൂ. ഇതിന് പുറമേ ഓരോ തീർഥാടകൻറെയും പാസിൽ പ്രത്യേക ക്യുആർ കോഡ് (QR Code) ഉൾപ്പെടുത്താനും അത് നിലയ്ക്കലിലോ പമ്പയിലോ വച്ച് പരിശോധിക്കാനും ബോർഡിന് ആലോചനയുണ്ട്. എന്നാൽ, ക്യുആർ കോഡ് സംവിധാനം ഉടൻ നടപ്പാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ സ്ലോട്ടുകളുടെ എണ്ണത്തിൽ 5000 എണ്ണം കൂടി വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്കിങ് നടത്തിയവരിൽ വലിയൊരു വിഭാഗം ദർശനത്തിനായി എത്താത്തതിനെ തുടർന്ന് സന്നിധാനത്ത് ഭക്തരുടെ തിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ബോർഡിൻറെ പുതിയ നടപടി. ഇന്നലെ ബുക്കിങ് നടത്തിയവരിൽ ഏകദേശം 26,000 പേർ ദർശനത്തിന് എത്തിയില്ല. ഇന്നും സന്നിധാനത്ത് താരതമ്യേന തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം 66,000 ഭക്തരായിരുന്നു വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, പമ്പ വഴി മലകയറിയത് കേവലം 40,064 പേർ മാത്രമാണ്. അതായത്, ബുക്ക് ചെയ്തവരിൽ 26,000 പേരുടെ കുറവുണ്ടായി. സ്പോട്ട് ബുക്കിങ് വഴി എത്തിയത് 680 പേർ മാത്രമായിരുന്നു. ഇതോടെ ഇന്നലെ ആകെ ദർശനം നടത്തിയവരുടെ എണ്ണം 46,603 ആയി ചുരുങ്ങി. പ്രതിദിനം 80,000 തീർഥാടകരെ വരെ പ്രവേശിപ്പിക്കാൻ സൌകര്യം ഉള്ളപ്പോഴാണ് ആകെ ശേഷിയുടെ 58 ശതമാനം ഭക്തർ മാത്രം എത്തിയത്. ഇത്രയധികം പേർ ബുക്ക് ചെയ്തിട്ടും വരാതിരുന്നതിലെ അസ്വാഭാവികതയെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യം വിലയിരുത്തിയ ശേഷമാണ് വെർച്വൽ ക്യൂ ക്വാട്ട 5,000 കൂടി ഉയർത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദർശനത്തിനായി ഓൺലൈൻ സ്ലോട്ടുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി അയ്യപ്പഭക്തർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഇതിന് പുറമേ ഇന്നും നാളെയും സാഹചര്യത്തിനനുസരിച്ച് സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണത്തിലും ആനുപാതികമായ വർധനവ് വരുത്തുന്നതാണ്. മണ്ഡലകാലത്ത് സന്നിധാനത്ത് ഇത്രയധികം തിരക്ക് കുറഞ്ഞൊരു അന്തരീക്ഷം കാണുന്നത് ഇതാദ്യമായാണെന്ന് ദർശനത്തിനെത്തിയ തീർഥാടകരും അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഭക്തരുടെ സഹായത്തിനായി പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പൊലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനമാരംഭിച്ചു. മാത്രമല്ല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഗതാഗത പരിഷ്കാരങ്ങളും കൊച്ചിയിൽ നടപ്പാക്കി. ശബരിമലയിലേക്ക് പോകുന്നവർ പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങി കെഎസ്ആർടിസി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി കിഴക്കേ കവാടത്തിൽ ഭക്തരെ ഇറക്കണം. എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് സ്റ്റേഷൻ കവാടം വരെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. തിരക്കനുസരിച്ച് നോർത്ത് സ്റ്റേഷനിലെ ഓട്ടോറിക്ഷ പാത വൺവേ ആക്കും. മോഷണം തടയാൻ 25-ലധികം പൊലീസുകാരെയും 24 മണിക്കൂർ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തി. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അനൗൺസ്മെന്റുകളും ദിശാസൂചിക ബോർഡുകളും സജ്ജമാക്കി. മാലിന്യങ്ങളും പൂജാദ്രവ്യങ്ങളും നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോഗ്യവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: ശബരിമലയിലെ തിരക്കൊഴിവാക്കി ദർശനം സുഗമമാക്കുന്നതിനായി കേരളാ പോലീസ് ആവിഷ്കകരിച്ച ഒരു സംവിധാനമാണ് ഈ വെർച്വൽ ക്യൂ. കഴിഞ്ഞ വർഷം വരെ ഇതിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പോലീസായിരുന്നു. എന്നാൽ ഇത്തവണ ഹൈക്കോടതി വിധിയെ തുടർന്ന് ദേവസ്വം ബോർഡ് നേരിട്ടാണ് വെർച്വൽ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. ഇത്തവണയും ദർശനം സാധ്യമാകണമെങ്കിൽ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. അതിനായി തീർത്ഥാടകർ ദർശനത്തിനുള്ള തീയതിയും സമയവും തിരഞ്ഞെടുത്ത ശേഷം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യണം. ഇനി ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യവും ദേവസ്വം ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ തീർത്ഥാടകർക്ക് അവരുടെ ആധാർ, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ആവശ്യമാണ്. വെർച്വൽ ക്യൂവിലക്ക് sabarimalaonline.org എന്ന വെബ്സൈറ്റുവഴി ബുക്ക് ചെയ്യാം. എന്നാൽ 5 വയസിനു താഴെയുള്ള കുട്ടികൾക്കായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ട ആവശ്യം ഇല്ല. ഓൺലൈനായി ദിവസവും 120000 തീർത്ഥാടകർക്ക് ബുക്ക് ചെയ്യാൻ കഴിയും. വെർച്വൽ ക്യൂ ബുക്ക് ചെയ്യണ്ടത് എങ്ങനെ? (How to book virtual Queue?) ആദ്യം sabarimalaonline.org എന്ന വെബ്സൈറ്റിൽ കയറണം വെർച്വൽ ക്യൂ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക ദർശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കുക അടുത്തത് യൂസർ രജിസ്ട്രേഷനാണ്. ഇതിൽ മുൻപ് രജിസ്റ്റർ ചെയ്തവർക്ക് ഇമെയിൽ ഐഡിയോ മൊബൈൽ നമ്പരോ ഉപയോഗിച്ചു പാസ്‌വേർഡ് നൽകി വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ഒരേസമയം ഒരു യൂസർക്ക് 5 പേർക്കുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. അതിൽ ഒപ്പമുള്ളവരുടെ പേര്, മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖ എന്നിവ നൽകുക. ശേഷം add to whitelist എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യു. വെബ്സൈറ്റിന്റെ വലതുവശത്ത് പേരുവിവരങ്ങൾ കാണാൻ കഴിയും. തുടർന്ന് proceed ഓപ്‌ഷനിലും confirm ഓപ്‌ഷനിലും ക്ലിക്ക് ചെയ്തു ബുക്കിങ് പൂർത്തിയാക്കാം. പ്രൊഫൈലിലെ ട്രാൻസാക്ഷൻ ഹിസ്റ്ററി എന്ന ഓപ്ഷനിൽ കയറി പിഡിഎഫ് ഡൌൺലോഡ് ചെയ്ത സൂക്ഷിച്ചു വയ്ക്കുക. ശേഷം ദർശനത്തിന് പോകുമ്പോൾ ഈ പിഡിഎഫിന്റെ പകർപ്പും തീർത്ഥാടകരുടെ തിരിച്ചറിയൽ കാർഡും കയ്യിൽ സൂക്ഷിക്കണം. അഞ്ചിൽ കൂടുതൽ തീർഥാകദർ ആൺ പോകുന്നതെങ്കിൽ വീണ്ടും ലോഗിൻ ചെയ്ത അതെ തീയതിയും സമയവും തിരഞ്ഞെടുത്ത ബാക്കിയുള്ളവരുടെ ഡീറ്റെയിൽസ് നൽകിയാൽ മതിയാകും. സ്പോട്ട് ബുക്കിംഗ് ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കണ്ട അങ്ങനെയുള്ളവർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സംസ്ഥാത്തെ ഇടത്താവളങ്ങളിലും നിലയ്ക്കലിലും സ്പോട്ട് ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടി നിന്നും മൊബൈൽ നമ്പരും തിരിച്ചറിയൽ കാർഡും നൽകി ദർശനത്തിനുള്ള സമയം ബുക്ക് ചെയ്യാനാകും. സ്പോട്ട് ബുക്കിങ് സൗകര്യം ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത് 12 കേന്ദ്രങ്ങളിലാണ്. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ശ്രീകണ്ഠേശ്വരപുരം ക്ഷേത്രം, തിരുവനന്തപുരം കൊട്ടാരക്കര ഗണപതി ക്ഷേത്രം പന്തളം വലിയകോയിക്കൽ ക്ഷേത്രം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം വൈക്കം ശിവ ക്ഷേത്രം കീഴില്ലം പെരുമ്പാവൂർ എരുമേലി നിലയ്ക്കൽ മഹാദേവ ക്ഷേത്രം ചെറിയാനവട്ടം വണ്ടിപ്പെരിയാർ സത്രം എന്നിവയാണ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് തിരുവല്ല റെയിൽവെ സ്റ്റേഷനിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി റെയിൽവെ ബോർഡ് മെമ്പർ ഹരി ശങ്കർ വർമ്മയുമായി ടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനം എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ തിരുവല്ലയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയിൽവേയുടെ ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. അതുകൊണ്ടുതന്നെ ഇതിലൂടെ കടന്നു പോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് നൽകുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും എത്തുന്ന അയപ്പഭക്തർക്ക് വലിയ ആശ്വാസമാകും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഈ തീർത്ഥാടന കാലയളവിന് ശേഷവും ഈ സ്റ്റോപ്പുകൾ തുടരണമെന്നും തിരുവല്ലയെ ഒരു പ്രധാന തീർത്ഥാടന റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും എം.പി ആന്റോ ആന്റണി റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചെർളപ്പള്ളി, ശ്രീകാകുളം, മച്ചിലിപട്ടണം തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നും കൊല്ലത്തേക്ക് അനുവദിച്ച ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മണ്ഡല മകരവിളക്ക് ദർശനത്തിനായി ശബരിമലയിലെത്താൻ കാത്തിരുന്ന ഭക്തരുടെ കാത്തിരിപ്പിന് ഇന്നത്തോടെ അവസാനമായിരിക്കുകയാണ്. മണ്ഡല മഹോത്സവത്തിനായി ഇന്നലെ വൈകുന്നേരം 5 മണിയോടെ ശബരിമല നട തുറന്നു. വൃശ്ചികം ഒന്നായ ഇന്ന് മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്. ഇത്തവണ ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭക്തർ അറിയേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇത്തവണത്തെ ദർശനത്തിനായി അതായത് 2026-27 മണ്ഡല മകരവിളക്ക് തീർത്ഥാടന വേളയിൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് 5 പ്രധാന മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ വർഷത്തെ തീർത്ഥാടനം വിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രമല്ല ഭക്തരുടെ സുരക്ഷയ്ക്കും ദർശന സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മണ്ഡല കാലത്ത് ആദ്യമായി രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ദിവസവും ദർശനത്തിന് അനുവദിക്കുന്ന ഭകതരുടെ എണ്ണം അങ്ങനെ പ്രധാനപ്പെട്ട 5 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ശബരിമല ദർശനത്തിന് പദ്ധതിയിടുന്നവർ ഇത് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്... മണ്ഡല പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. 41 ദിവസത്തെ മണ്ഡലപൂജ ഇന്ന് അതായത് നവംബർ 17 മുതലാണ് തുടക്കമിടുന്നത്. ഈ കാലയളവിൽ രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശബരിമലയിലെത്തും. രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഇത്തവണ ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ്. ഇൻഷുറൻസ് പ്രീമിയം ദേവസ്വം ബോർഡാണ് വഹിക്കുന്നത്. ഈ പരിരക്ഷ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഒരുപോലെ ലഭിക്കും. യാത്രയ്ക്ക് മുൻപുള്ള ദിവസം മുതൽ 3 ദിവസം വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഈ കാലയളവിനുള്ളിൽ തീർത്ഥാടകന് വിയോഗം സംഭവിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഇനി സന്നിധാനത്തു നിന്നും മടങ്ങിയെത്തിയ ശേഷമാണ് മരണം സംഭവിക്കുന്നതെങ്കിലും നിശ്ചിത പരിരക്ഷാ കാലയളവിനുള്ളിൽ ക്ലയിം ചെയ്യാം എന്നാണ് റിപ്പോർട്ട്. ഓൺലൈൻ ദർശനത്തിനായി എങ്ങനെ ബുക്ക് ചെയ്യാം? ഭക്തർക്ക് https://sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വെർച്വൽ ക്യൂ വഴി സൗജന്യമായി ബുക്ക് ചെയ്യാം. ഇതിനായി ഇവർ വ്യക്തിഗത വിവരങ്ങൾ, തിരിച്ചറിയൽ വിശദാംശങ്ങൾ എന്നിവ നൽകി ലഭ്യമായ ദർശന സ്ലോട്ടുകൾ തിരഞ്ഞെടുക്കുകയും വേണം. ബുക്കിംഗ് പൂർത്തിയായാൽ പാസ് സുരക്ഷിതമായി സൂക്ഷിക്കുക. തുടർന്ന് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കാനും മറക്കരുത്. പ്രതിദിനം എത്ര ഭക്തരെ അനുവദിക്കും? ശബരിമല ദർശനത്തിനായി പ്രതിദിനം 80000 ഭക്തരെയാണ് അനുവദിക്കുന്നത്. ഇതിൽ 60000 സ്ലോട്ടുകൾ ഓൺലൈൻ ബുക്കിങ്ങിനും 14000 സ്ലോട്ടുകൾ സ്പോട്ട് ബുക്കിംങ്ങുമാണ്. സ്പോട്ട് ബുക്കിംഗ് നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ ലഭ്യമാകും. എന്നാൽ ഈ സൗകര്യം പമ്പയിൽ ഇല്ല എന്നത് ശ്രദ്ധിക്കണം. പ്രസാദത്തിനും തീർത്ഥാടനത്തിനുമുള്ള ക്രമീകരണങ്ങളിൽ ഉണ്ടായ മാറ്റം എന്തൊക്കെ? അരവണ വീട്ടിലെത്തിക്കാനുള്ള തപാൽ സേവനം ഭക്തർക്ക് അരവണപ്രസാദം വീട്ടിലെത്തിക്കാനായി തപാൽ വകുപ്പുമായി സഹകരിച്ചു പാർസൽ സേവനവും ആരംഭിക്കും. തപാൽ കൗണ്ടറിൽ പണം അടച്ചു വിലാസം നൽകിയാൽ പ്രസാദം വീട്ടിലെത്തിക്കും. ഇതിനായി ചെറിയ സേവന നിരക്കുകൾ ഈടാക്കുമെന്നും റിപ്പോർട്ടുണ്ട്. 50 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ AI അധിഷ്ഠിത പാർക്കിങ് സംവിധാനം ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിലയ്ക്കലിൽ AI അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനം ഒരുക്കുന്നുണ്ട്. നിലവിലുള്ള 22 പാർക്കിങ് മേഖലകളെ 11 സോണുകളായി ഏകീകരിക്കും. വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്കുള്ള നീക്കവും നിരീക്ഷിക്കാൻ Entry/Ext കവാടങ്ങളിൽ AI ക്യാമറകൾ സ്ഥാപിക്കും. ഇതിനായി വരുന്ന 4.5 കോടി രൂപയുടെ ചെലവിൽ 3.25 കോടി രൂപ പോലീസും ബാക്കിവരുന്ന 1.25 കോടി രൂപ ദേവസ്വം ബോർഡുമാണ് വഹിക്കുന്നത്. ചക്കുപാലം പാർക്കിങ് മേഖലയിലേക്ക് ടാക്സികൾക്ക് പ്രവേശനം അനുവദിക്കാനും ഉത്സവകാല നിയന്ത്രണങ്ങൾക്കായി പ്രത്യേക കൺട്രോൾ റൂം ഒരുക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വിശ്രമ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമോ? ശബരിമല പാതയിൽ വിശ്രമത്തിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിലയ്ക്കലിൽ ഒരേസമയം അയ്യായിരത്തോളം പേർക്ക് വിശ്രമിക്കാവുന്ന വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം അപ്പാച്ചിമേട്ടിലെ വിശ്രമകേന്ദ്രം നവീകരിച്ചിട്ടുണ്ട്. അതുപോലെ ചാലക്കയം–പമ്പ പാതയിൽ LED ലൈറ്റുകൾ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: വ്രതശുദ്ധിയുടേയും ശരണമന്ത്രങ്ങളുടെയും ഒരു മണ്ഡലകാലം കൂടി കടന്നുവന്നിരിക്കുകയാണ്. വൃശ്ചികം ഒന്നായ ഇന്ന് ലുലർച്ചെ മൂന്നു മണിയോടെ ശബരിമല നട മണ്ഡലകാല പൂജകൾക്കായി തുറന്നു. നട തുറന്നു 3 ,മുതൽ 3;30 വരെ നിർമാല്യവും അഭിഷേകാഗവുമൊക്കെ നടന്നു. കൃത്യം 3:20 മുതൽ ഗണപതിഹോമം ആരംഭിച്ചിരുന്നു. രാവിലെ 7 മണിവരെ നെയ്യഭിഷേകവും നടക്കും. 7:30 മുതൽ 8 മണിവരെ ആൺ ഉഷപൂജ നടക്കുക. ശേഷം 8 മുതൽ 11 വരെ ന്യൂയ്യഭിഷേകം നടക്കും. 1130 മുതൽ 12 വരെ കലശം, കളഭം ചടങ്ങുകൾ നടക്കും. ഉച്ചപൂജ 12 മണിക്ക് നടക്കും ശേഷം 1 മണിക്ക് നട അടയ്ക്കും. ശേഷം വൈകുന്നേരം 3 മണിയോടെ നട തുറക്കും. തുടർന്ന് 06:30 മുതൽ 6:45 വരെ ദീപാരാധന, 6:45 മുതൽ 9 വരെ പുഷ്പാഭിഷേകം ഉണ്ടാകും. രാത്രി 09:15 മുതൽ 09:30 വരെ അത്താഴപൂജ. തുടർന്ന് രാത്രി 10:50 ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കും. മണ്ഡല മകരവിളക്ക് പൂജകൾക്കായി ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ ജയകുമാറും മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം കത്തിക്കും. തുടർന്ന് മേൽശാന്തി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. അതിനു ശേഷം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ നിൽക്കുന്ന മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തിയേയും നിലവിലെ മേൽശാന്തി സോപാനത്തിലേക്ക് ആനയിക്കും. ശേഷം ആറരയോടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും. തുടർന്ന് നവംബർ 17 ആയ വൃശ്ചികം 1 ന് പുതിയ മേൽശാന്തിമാർ നടകൾ തുറക്കും. തീർത്ഥാടകരെ ഇന്ന് ഉച്ചയ്ക്ക് 12 നു ശേഷം മാത്രമാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് 12 ന് മുൻപ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പോകാനുള്ള ബസ് സർവീസ് അനുവദിക്കരുതെന്ന് KSRTC ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്, ജനുവരി 14 നാണ് മകരവിളക്ക് വരുന്നത്. തുടർന്ന് മണ്ഡല മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞ് ജനുവരി 20 ന് രാവിലെ നട അടയ്ക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ശബരിമല: ചിത്തിര ആട്ടത്തിരുനാളുമായി ബന്ധപ്പെട്ടുള്ള പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. ശബരിമലയിലെ ചിത്തിര ആട്ടത്തിരുനാൾ നടക്കുന്നത് നവംബർ 7 ആയ നാളെയാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി നട തുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. നാളെ രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി നിബന്ധപ്പെട്ട പൂജകൾക്ക് ശേഷം രാത്രി 10 മണിയോടെ നട അടയ്ക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10 മണിയോടെയാണ്. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ് ചെയ്യേണ്ടത്. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുമുണ്ട്. ദിവസവും 66000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താം. എന്നാൽ ഹൈക്കോടതിയുടെ നിർദ്ദേപ്രകാരം പമ്പയിൽ സ്പോട്ട് ബുക്കിങ് ഇല്ല. വെർച്വൽ ക്യൂ ബുക്കിങ് സൗജ്യന്യമാണ്. അവിടെ വരുന്ന ഭക്തർക്ക് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ട് ആയും 5 രൂപ മുതൽ എത്ര വേണമെങ്കിലും സംഭാവന ചെയ്യാം എന്നാൽ ഇത് നിർബന്ധമല്ല. നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടാകും. ചിത്തിര ആട്ടതിരുനാളിനായി നവംബർ 6 ന് ശബരിമല നട തുറക്കും ശേഷം 7 ന് അടയ്ക്കും. തുടർന്ന് മണ്ഡല പൂജ മഹോത്സവത്തിനായി നവംബർ 16 ന് തുറക്കുന്ന നട ഡിസംബർ 27 നായിരിക്കും അടയ്ക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ശബരിമല: ശബരിമല നട തുറന്നു. തുലാമാസ പൂജകൾക്കായാണ് നട തുറന്നത്. നിരവധി ഭക്തരാണ് ദർശനത്തിനായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെ അവലോകന യോഗത്തിന് ശേഷം ശബരിമല സന്നിധാനത്ത് ദർശനം നടത്തി. മുഖ്യമന്ത്രി മൂന്ന് മണിയോടെയാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. സന്നിധാനത്ത് അഞ്ച് മണിയോടെയെത്തി. സന്നിധാനത്ത് ദർശനം നടത്തി മുഖ്യമന്ത്രി ഇന്നുതന്നെ തിരികെ മടങ്ങുമെന്നാണ് വിവരം. മുഖ്യമന്ത്രി ഇരുമുടിക്കെട്ടേന്തിയല്ല എത്തിയത്. അതിനാൽ തന്നെ ദർശനം നടത്തുക പതിനെട്ടാം പടി ചവിട്ടി ആയിരിക്കില്ല. മുഴുവൻ കാനനപാതയും കാൽനടയായി നടന്നുകയറിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയത്. മേൽശാന്തി തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. അടുത്ത ഒരു വർഷം ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതല വഹിക്കേണ്ടവരെയാണ് സന്നിധാനത്ത് ഞായറാഴ്ച രാവിലെ നറുക്കിട്ടെടുക്കുന്നത്. കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു ശബരിമല: കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. തുടർന്ന് ആഴിയിൽ അഗ്നി പകർന്നു. കന്നി മാസ പൂജകൾക്ക് ശേഷം 21 ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Sabarimala Job Vacancy: ശബരിമലയിൽ നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലേക്ക് അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലാണ് നഴ്‌സിംഗ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത്. അപേക്ഷിക്കേണ്ടത് യോഗ്യതയുള്ള പുരുഷന്മാരാണ്. ഒഴിവുകൾ 87 എണ്ണമാണ് ഉള്ളത്. നിയമനം നടത്തുന്നത് ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമനം പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായിട്ടുള്ള സെന്ററുകളിൽ ആണ്. അപേക്ഷകന് വേണ്ട യോഗ്യത അംഗീകൃത കോളേജിൽ നിന്നും ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കോൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ വേണം. ഇത് കൂടാതെ മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുള്ളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ സി എൽ എസ സട്ടിഫിക്കറ്റ് ഉള്ളവർക്കും മുഗണനയുണ്ട്. സർവീസ് കാലാവശി 2026 നവംബർ 14 മുതൽ 2027 ജനുവരി 21 വരെയാണ്. Contact No: 9961632380. അപേക്ഷകർ ഒറിജണൽ സർട്ടിഫിക്കറ്റ് അതിന്റെ പകർപ്പ്, പ്രവൃത്തി പരിഹായ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കലക്ടറേറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പോപ് ജില്ലാ മെഡിക്കൽ ഓഫിസിൽ ഹാജരാക്കണം. ഇന്റർവ്യൂ ഒക്ടോബർ 8 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊച്ചി: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന നടത്തിയതിലെ ക്രമക്കേട് മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിജിലൻസ് കണ്ടെത്തൽ. 2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള കാലയളവിലെ വിൽപനയിലാണ് ഈ പണനഷ്ടം സംഭവിച്ചത്. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അശ്രദ്ധയും വീഴ്ചയുമാണ് നഷ്ടത്തിന് പ്രധാനകാരണമെന്നും വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതായും വ്യക്തമാക്കുന്നു. എന്നാൽ, ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനായി വ്യക്തിപരമായി പണം കവർന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസിലെ ഒന്നാംപ്രതിയൊഴികെ മറ്റുള്ളവർക്കെതിരെ തട്ടിപ്പ് കുറ്റം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. നെയ്യ് ഉത്പാദനം മുതൽ വിൽപ്പന വരെയുള്ള വിവിധ ഘട്ടങ്ങളിൽ അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാൻ തക്ക തെളിവുകൾ ഇതിൽ ഇല്ല. ഇതേ തുടർന്ന് വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. ഭാവിയിൽ ഇത്തരം വീഴ്ചകൾ പൂർണമായി ഒഴിവാക്കുന്നതിനായി വിജിലൻസ് മുന്നോട്ടുവച്ച ശുപാർശകൾ കോടതി അംഗീകരിക്കുകയും ചെയ്തു. നെയ്യ് സൂക്ഷിക്കുന്ന സംഭരണ ടാങ്കുകൾ ശാസ്ത്രീയ രീതിയിൽ കാലിബ്രേറ്റ് ചെയ്യുക, അക്കൌണ്ടിങ് പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതിനൊപ്പം ഡിജിറ്റൽ ഫ്ലോ മീറ്ററുകൾ സ്ഥാപിക്കുക, വിൽപ്പന കൌണ്ടറുകളിൽ ഉയർന്ന ഗുണനിലവാരമുള്ള സിസിടിവി ക്യാമറകൾ ഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തുള്ള സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. നിലവിൽ സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ്. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിന്റെ തൂക്കം 240 ഗ്രാം മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്ഥിരീകരിച്ചത്. കിരീടം സമർപ്പിച്ചത് 2012 ൽ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് കിരീടം സമര്‍പ്പിച്ചത്. രസീത് നല്‍കി കിരീടം ലഭിച്ച കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിഇരിക്കുന്നത്. നിലവിൽ സ്‌ട്രോങ് റൂമിലുള്ളത് സ്വര്‍ണ കിരീടത്തിന് സമാനമായ വ്യാജ കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും അതിൽ പതിച്ചിട്ടുണ്ട്. കിരീടത്തിന്റെ ഭാരത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴായിരുന്നു തട്ടിപ്പ് വെളിപ്പെട്ടത്. സാധാരണ ശബരിമലയില്‍ ലഭിക്കുന്ന വില കൂടിയ വസ്തുക്കള്‍ താല്‍ക്കാലികമായി സന്നിധാനത്തെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കാറുള്ളത്. പിന്നീട് ഇവ ആറന്മുളയിലെ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റും. താക്കോൽ സൂക്ഷിക്കുക സ്‌ട്രോങ്‌റൂമിന്റെ ചുമതലക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. സ്‌ട്രോങ് റൂം പകല്‍ സമയത്ത് മാത്രമേ തുറക്കാനാകൂ എന്നും നിയമമുണ്ട്. സ്‌ട്രോങ് റൂമിൽ സിസിടിവി നിരീക്ഷണമില്ല. ഇതിനിടയിൽ ആറന്മുളയിലെ സ്‌ട്രോങ് റൂമിലുണ്ടായിരുന്ന നാല് പവന്റെ സ്വര്‍ണ മാലയും കാണാതായെന്നും കണ്ടെത്തിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാവട്ടെയെന്നും ആര്‍ക്കാണ് വീഴ്ചയെന്ന് പരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പ്രതികരിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പത്തനംതിട്ട: കന്നി മാസ പൂജകൾക്കായി ശബരിമല നട 16 ന് വൈകുന്നേരം തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക. തുടർന്നായിരിക്കും ആഴിയിൽ അഗ്നി പകരുക. കന്നി മാസ പൂജകൾക്ക് ശേഷം ശബരിമല നട 21 ന് രാത്രി 10 മണിയോടെ അടയ്ക്കും. കന്നിമാസം പൂജ്യയുടെ ഭാഗമായി വെർച്ച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. https://sabarimalaonline.org/#/login ഈ വെബ്സൈറ്റിലൂടെ നിങ്ങലക്ക് ബുക്ക് ചെയ്യാം. അതുപോലെ https://www.onlinetdb.com/ എന്ന വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാൻ കഴിയും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെബ്സൈറ്റ് വഴി ദർശനത്തിന്റെ സ്ലോട്ടുകൾ ഉറപ്പാക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.