iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Surya Gochar: നവംബ‍ർ പകുതിയോടെ സൂര്യന്റെ രാശിമാറ്റം; സമ്പത്തും സമൃദ്ധിയും തേടിയെത്തും ഈ രാശിക്കാരെ

Surya Gochar: നവംബ‍ർ പകുതിയോടെ സൂര്യന്റെ രാശിമാറ്റം; സമ്പത്തും സമൃദ്ധിയും തേടിയെത്തും ഈ രാശിക്കാരെ

സൂര്യൻറെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും രാജാവായാണ് സൂര്യനെ പരിഗണിക്കുന്നത്. സൂര്യൻ ഒരു വ്യക്തിയുടെ ജാതകത്തിൽ ശക്തമായ നിലയിലാണ് ഉള്ളതെങ്കിൽ തൊഴിൽരംഗത്ത് ഇവർക്ക് വിജയമുണ്ടാകും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. സൂര്യൻറെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. 2026 നവംബർ പകുതിയോടെ സൂര്യൻ വീണ്ടും രാശിമാറും. തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്കാണ് സൂര്യൻ രാശിമാറുന്നത്. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. സൂര്യൻറെ രാശിമാറ്റത്തിലൂടെ ഭാഗ്യമുണ്ടാകുന്നത് ഏതെല്ലാം രാശിക്കാർക്കാണെന്ന് അറിയാം. ഇടവം ഇടവം രാശിക്കാർക്ക് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ അനുകൂല ഫലങ്ങളുണ്ടാകാം. ജോലിയിൽ കഴിവ് തെളിയിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ഇടവം രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. മിഥുനം മിഥുനം രാശിക്കാർക്ക് സൂര്യൻറെ രാശിമാറ്റത്തിലൂടെ അനുകൂല ഫലങ്ങളുണ്ടാകും. വിദ്യാർഥികൾക്ക് മികച്ച ഫലങ്ങൾ ലഭിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാനാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സാഹചര്യം. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കന്നി കന്നി രാശിക്കാർക്ക് സൂര്യൻറെ രാശിമാറ്റത്തിലൂടെ ജീവിതത്തിൽ നല്ല ഫലങ്ങളുണ്ടാകും. സുഖസൌകര്യങ്ങൾ വർധിക്കും. വീട്, വാഹനം, ഭൂമി എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക സ്ഥിതി മികച്ചതാകും. വീട്ടിൽ സന്തോഷം ഉണ്ടാകും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
7Sun Transit 2026: സൂര്യൻ സ്വന്തം രാശിയിലേക്ക്; ഇവർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങളുടെ ചാകര!

Sun Transit 2026: സൂര്യൻ സ്വന്തം രാശിയിലേക്ക്; ഇവർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങളുടെ ചാകര!

Tap to view gallery