iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Russia-Ukraine Conflict: യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് കമ്പനിക്ക് നേരെ റഷ്യൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വൻ നാശഷ്ടം

Russia-Ukraine Conflict: യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് കമ്പനിക്ക് നേരെ റഷ്യൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വൻ നാശഷ്ടം

കീവ്: യുക്രെയ്നിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ മരുന്ന് കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിയിൽ പ്രവർത്തിക്കുന്ന കുസും ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ പ്ലാന്റ് പൂർണമായും തകർന്നു. 400 കോടി രൂപയിലധികം സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്ക് കയറ്റി അയക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസും ഗ്രൂപ്പ് 1994-ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ വ്യവസായിയായ രാജീവ് ഗുപ്തയാണ് കമ്പനിയുടെ തലവൻ. മറ്റ് കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് തുടക്കമിട്ട സ്ഥാപനം, 2002 മുതൽ സ്വന്തമായി മരുന്ന് നിർമാണ രംഗത്തേക്ക് കടക്കുകയായിരുന്നു. 2007-ൽ ഇന്ത്യയിലും 2009-ൽ യുക്രെയ്നിലും കമ്പനി നിർമാണ പ്ലാന്റുകൾ സ്ഥാപിച്ചു. നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണ് കുസും ഗ്രൂപ്പിനുള്ളത്. 50-ലധികം ജനറിക് മരുന്നുകൾ നിർമിച്ച് ഒൻപത് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ യുക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവയാണ് കമ്പനിയുടെ പ്രധാന വിപണികൾ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

ukraine warns india: 50-ൽ അധികം ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു; മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്‍റ്

@ZeeMalayalam9d ago
##Russia
ഉക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ഉക്രൈനിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കാസർഗോഡ്: റഷ്യൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറൈൻ നേവി ജീവനക്കാരനായ കാസർഗോഡ് സ്വദേശി അഖിൽ ജോയലിന്റെ മൃതദേഹം ആഗസ്റ്റ് 24 തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്. അഖിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജൂലൈ 19 നാണ്. അഖിലിന്റെ മൃതദ്ദേഹം ഉക്രൈനിൽ നിന്ന് മോള്‍ഡോവയിലെ ചിസിനാവിലേക്ക് റോഡ് മാര്‍ഗവും തുടര്‍ന്ന് ചിസിനാവില്‍ നിന്ന് ഇസ്താംബുള്‍ വഴി ബംഗളൂരുവിലേക്ക് വിമാനമാര്‍ഗവും തുര്‍ക്കി എയര്‍ലൈന്‍സ് എത്തിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് 23 ന് ബംഗളൂരുവിലെത്തുന്ന ഭൗതിക ശരീരം 24 ന് ആംബുലന്‍സില്‍ വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും കാസര്‍ഗോഡ് ജില്ലാകലക്ടര്‍ക്ക് ലഭിച്ചു. നേരത്തെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. തുടർന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടിയായത്. എംഎല്‍എമാരായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവർ തുടര്‍ നടപടികള്‍ക്കായി നോര്‍ക്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാകലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജോയലിന്റെ വീട്ടിലെത്തുകയും തുടര്‍നടപടികളുടെ ഏകോപനം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more