&imwidth=640&imheight=360)
അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ വൈകുമെന്ന മുന്നറിയിപ്പുമായി യുഎസ് അധികൃതര്‍. ആവശ്യക്കാർ കൂടുതലായതിനാൽ ഇന്ത്യൻ പൗരന്മാർക്കുള്ള ഈ വർഷത്തെ 'ഇ.ബി-1' (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡുകൾ പൂർണ്ണമായി തീർന്നേക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ 'ഇ.ബി-2' വിഭാഗം ലഭ്യമല്ല. 'ഇ.ബി-3' വിഭാഗത്തിൽ ഗ്രീൻ കാർഡിനായി 12 വർഷത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. അമേരിക്കയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും വിദേശ പൗരന്മാർക്ക് യു.എസ് സർക്കാർ നൽകുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭ്യമല്ലാത്തത് അമേരിക്കയിൽ ജോലിചെയ്യുന്ന ഒട്ടനവധി ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കി. ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് ഇന്ത്യൻ അപേക്ഷകർക്കുള്ള ഇ.ബി-1 വിസകൾ വൈകാതെ തീർന്നുപോയേക്കുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്. 2026 സെപ്റ്റംബർ 30-നാണ് യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത്. അപേക്ഷകരുടെ തിരക്ക് കാരണം ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള വിസ പരിധി ഈ കാലയളവിന് മുൻപ് തന്നെ പൂർണ്ണമായി കഴിഞ്ഞേക്കാമെന്ന് അധികൃതർ പറയുന്നു. സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇ.ബി-1 എന്താണ്? ഇ.ബി-1 എന്നാൽ തൊഴിൽ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്ക് നൽകുന്ന ആദ്യ മുൻഗണനയുള്ള ഗ്രീൻ കാർഡ് വിഭാഗമാണ്. ഇതിൽ മികച്ച കഴിവുള്ള കമ്പനി പ്രൊഫസർമാർ, ഗവേഷകർ, എക്സ്ക്യൂട്ടീവുകൾ, മാനേജർമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. 2026 സെപ്റ്റംബറിലെ കണക്കുപ്രകാരം ഇന്ത്യക്കാരുടെ ഇ.ബി-1 വിസയ്ക്കുള്ള അന്തിമ തീയതി 2022 ഒക്ടോബർ 15 ആണ്. അതായത് ഈ തീയതിക്ക് മുൻപ് അപേക്ഷിച്ചവർക്ക് മാത്രമേ ഇപ്പോൾ ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ഇ.ബി-2 ലഭ്യമല്ല ഇ.ബി-1 മാത്രമല്ല മറ്റ് ഗ്രീൻ കാർഡ് വിഭാഗങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെപ്റ്റംബറിലെ വിസ ബുള്ളറ്റിനിൽ ഇന്ത്യയുടെ EB-2 വിഭാഗം 'U' (Unavailable - ലഭ്യമല്ല) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള EB-2 വിസകളുടെ എണ്ണം ഇതിനകം തന്നെ പൂർണ്ണമായി തീർന്നുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 'U' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉന്നത ബിരുദങ്ങളും അസാധാരണമായ കഴിവുകളുമുള്ള പ്രൊഫഷണലുകൾക്കായുള്ളതാണ് EB-2 വിഭാഗം. യുഎസിലെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1-ന് മാത്രമേ ഈ സ്ഥിതിയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളൂ. ഇ.ബി-3 വേണ്ടി കാത്തിരിപ്പ് ഇന്ത്യയിലെ ഇ.ബി.-3 (EB-3) വിഭാഗത്തിലും ഗ്രീൻ കാർഡ് ലഭിക്കാൻ വലിയ കാത്തിരിപ്പാണ്. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഈ വിഭാഗത്തിൽ 2014 ജനുവരി 1-ന് അപേക്ഷിച്ചവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യക്കാർക്ക് 12 വർഷത്തിലേറെ കാത്തിരിക്കുമ്പോൾ മറ്റ് പല രാജ്യങ്ങളിലെയും അപേക്ഷകർക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഗ്രീൻ കാർഡ് ലഭിക്കുന്നുണ്ട്. ഇ.ബി-5 ലഭിക്കുമോ? നിക്ഷേപകരുടെ ഗ്രീൻ കാർഡാണ് ഇ.ബി.-5 (EB-5). ഇ.ബി.-5 വിഭാഗത്തിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ തടസ്സങ്ങൾ ഉണ്ടെങ്കിലും ഗ്രാമീണ മേഖലകളിലോ തൊഴിലില്ലായ്മ കൂടിയ സ്ഥലങ്ങളിലോ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക ഇ.ബി-5 പദ്ധതികൾ വഴി വിസ ലഭ്യമാണ്. ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ താമസമുണ്ടോ? ലോകത്ത് എവിടെയുള്ളവരായാലും ഓരോ രാജ്യത്തിനും ആകെ വിസകളുടെ 7 ശതമാനം മാത്രമേ നൽകാവൂ എന്നാണ് നിയമം. 2026 സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടുമുള്ള തൊഴിൽ-അധിഷ്ഠിത മുൻഗണനാ വിസകളുടെ പരിധി 1,86,317 ആണ്. ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുമ്പോഴും ചെറിയ രാജ്യങ്ങൾക്ക് കിട്ടുന്ന അതേ വിഹിതം മാത്രമാണ് ഇന്ത്യയ്ക്കും ലഭിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അമേരിക്ക കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലോകവ്യാപകമായുള്ള എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അപ്പോയിന്റ്മെന്റുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളെ പൂർണ്ണമായി ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ തിരിച്ചറിഞ്ഞ് തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിന് മുന്നോടിയായി നയതന്ത്ര ഉദ്യോഗസ്ഥർക്കായി ലോകവ്യാപകമായ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി നിലവിലുള്ള വിസ അപ്പോയിന്റ്മെന്റ് സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്നും റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു. പൊതു ആനുകൂല്യങ്ങളെ അനാവശ്യമായി ആശ്രയിക്കുന്നവരെ കൃത്യമായി സ്ക്രീൻ ചെയ്യുന്നതിനും വിസ അപേക്ഷകൾ തികച്ചും സമഗ്രമായും സുതാര്യമായും വിലയിരുത്തുന്നു എന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പരിശീലനം നൽകുന്നത്. നിലവിൽ അപ്പോയിന്റ്മെന്റ് എടുത്തവർക്ക് അഭിമുഖം മാറ്റിവെച്ചതായി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയതോടെയാണ് ഈ നിയന്ത്രണം പുറംലോകമറിഞ്ഞത്. ഇവർക്കുള്ള പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിദഗ്ദ്ധ തൊഴിലാളികൾക്കായി നൽകുന്ന എച്ച്-1ബി വിസകളുടെ അപേക്ഷാ ഫീസ് 1,03,265 ഡോളറായി കുത്തനെ ഉയർത്താൻ ഭരണകൂടം ശുപാർശ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് അപ്പോയിന്റ്മെന്റുകൾ നിർത്തിവെച്ചതെന്ന വിവരവും പുറത്തുവരുന്നത്. വിദേശ ജീവനക്കാരെ താൽക്കാലികമായി ജോലിക്ക് നിയമിക്കാൻ അമേരിക്കൻ കമ്പനികൾ ഉപയോഗിക്കുന്ന ഈ ജനപ്രിയ വിസയുടെ നിരക്ക് ഒരു ലക്ഷം ഡോളറാക്കി വർദ്ധിപ്പിക്കുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻപ് പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ ഉത്തരവ് ജൂണിൽ കോടതി തടഞ്ഞതിനെ തുടർന്ന്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിർദ്ദേശം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. 2025-ൽ അധികാരം ഏറ്റെടുത്തതുമുതൽ കുടിയേറ്റ നയങ്ങളിൽ കടുത്ത നിലപാടുകളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുപോരുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനും വിദേശികളുടെ വരവ് പരമാവധി കുറയ്ക്കുന്നതിനുമായി ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാർ വഴി ശക്തമായ പരിശോധനകളും റെയ്ഡുകളുമാണ് രാജ്യമൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിൽ 60 ദിവസത്തെ സമയമാണ് നൽകുന്നത്. ഈ കാലവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് (OMB) നിലവിൽ ഇതിനാവശ്യമായ നടപടികൾ പരിശോധിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ ജോലി നഷ്ടപ്പെടുന്ന വിദേശികൾ ഉടൻ തന്നെ രാജ്യം വിടാൻ നിർബന്ധിതരാകും. യുഎസിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ മാറ്റം നിർണായകമാണ്. കാരണം എച്ച്-1ബി വിസയിലൂടെ അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ഇത് ഗുരുതരമായി ബാധിക്കും. 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചിരിക്കുന്ന മുഴുവൻ എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടെയാണ്. യുഎസ് സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ യുഎസിൽ താമസിക്കുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട വിദേശ തൊഴിലാളികൾക്ക് കൂടുതൽ ഇളവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് നിലവിലെ നിയമം അമേരിക്ക കൊണ്ടുവന്നത്. E-1, E-2, E-3, H-1B, H-1B1, L-1, O-1, TN തുടങ്ങിയ വിസ വിഭാഗങ്ങളിലുള്ള തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഈ നിയമം ബാധകമാണ്. ഈ 60 ദിവസത്തിനുള്ളിൽ അവർക്ക് മറ്റ് ജോലികൾ കണ്ടെത്താനുള്ള സാവകാശം ഉണ്ടായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.