iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

DCC Office Attack: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപി ജില്ലാ സെക്രട്ടറി; നാല് പ്രതികൾ ഒളിവിലെന്ന് പോലീസ്

Thiruvananthapuram

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. നാല് പേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ബിജെപി തിരുവനന്തപുരം സൌത്ത് ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻറെ നേതൃത്വത്തിലുള്ള ആസൂത്രണമെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചംഗ സംഘത്തിലെ ആറാലംമൂട് സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റെഫിൻ സ്റ്റീഫൻ, പ്രദീപ്, ശ്രീലാൽ എന്നിവർ ഉൾപ്പെടെ നാല് പേർ ഒളിവിലാണ്.

മന്ത്രി ഒ.ജെ ജനീഷിനെ നെയ്യാറ്റിൻകരയിൽ തടഞ്ഞതിനെ തുടർന്ന് ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസ് കരുതുന്നത്. അഞ്ചംഗ സംഘത്തിലെ പ്രദീപും ശ്രീലാലും ചേർന്ന് ഡിസിസി ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇവർ സ്കൂട്ടറിലെത്തിയാണ് ആക്രമണം നടത്തിയത്.

ഇതിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നഗരത്തിൽ സംഘർഷം നടക്കുന്നതിനിടെ കാറിലും ബൈക്കിലും എത്തിയ സംഘം പോലീസുകാരുടെ സാന്നിധ്യത്തിൽ ബിജെപി ഓഫീസിന് നേരെ കുപ്പിയെറിയുകയായിരുന്നു.

സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പ്രധാന പാർട്ടി ഓഫീസുകൾക്ക് പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.