Seeram Sambasiva Rao: സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി
ബാർ ലൈസൻസ് അനുവദിച്ച നടപടിയിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് താൻ സ്വീകരിച്ചതെന്നും ശ്രീറാം സാംബശിവ റാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവുവിനെ സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. നെടുമ്പാശേരിയിൽ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി. ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയത്.
ബാർ ലൈസൻസ് അനുവദിക്കുന്നതിൽ മന്ത്രിയുടെ അറിവില്ലാതെ തീരുമാനം എടുത്തുവെന്നായിരുന്നു മന്ത്രി എം. ലിജുവിൻറെ പരാതി. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനോട് എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ബാർ ലൈസൻസ് അനുവദിച്ച നടപടിയിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ശ്രീറാം സാംബശിവ റാവു. നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് താൻ സ്വീകരിച്ചതെന്നാണ് അദ്ദേഹം സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുൻപ് ഐടി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ സാംബശിവ റാവു കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷ നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.