SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Thiruvananthapuram

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

Written By Roniya Baby Updated by Roniya Baby
Published: Oct 01, 2026, 06:39 PM | Updated: Oct 01, 2026, 06:39 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻറെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ തീവ്രമഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മിതമായ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടും ഇടിമിന്നലോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ ഇടിമിന്നൽ സാധ്യത മുൻനിർത്തി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

മിന്നലിൻറെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ എല്ലാവരും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം. തുറസായ ഇടങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും. കാറ്റും മിന്നലും ഉള്ളപ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ അടുത്തുനിൽക്കാതിരിക്കുകയും ചെയ്യുക.

കെട്ടിടങ്ങൾക്കുള്ളിൽ ആയിരിക്കുമ്പോൾ ഭിത്തിയിലോ തറയിലോ നേരിട്ട് തൊടുന്നത് പരമാവധി ഒഴിവാക്കുക. വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടാനും അവയോട് ചേർന്നുനിൽക്കാതിരിക്കാനും ശ്രദ്ധിക്കണം. ലാൻഡ് ലൈൻ ഫോണുകളുടെ ഉപയോഗം ഒഴിവാക്കണം.

ആകാശം മേഘാവൃതമായിരിക്കുമ്പോൾ കുട്ടികളെ ടെറസിലോ തുറസായ സ്ഥലങ്ങളിലോ കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്കുചെയ്യുന്നതും പൂർണമായും ഒഴിവാക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author