SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lok Bhavan Veg: ലോക്ഭവനിലെ വെജ് നിര്‍ദേശം വിവാദത്തില്‍: ഗവര്‍ണര്‍ക്കെതിരെ കെ. സി. വേണുഗോപാല്‍

Thiruvananthapuram

ലോക്ഭവന്‍ അടുക്കളയില്‍ മാംസവും മീനും പാചകം ചെയ്യരുതെന്ന ഗവര്‍ണറുടെ നിര്‍ദേശം ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കെ. സി. വേണുഗോപാല്‍.

Edited by Mekha P Panicker Updated by Roniya Baby
Published: Oct 23, 2026, 08:02 PM | Updated: Oct 23, 2026, 08:02 PM

തിരുവനന്തപുരം: ലോക്ഭവനിലെ അടുക്കളയിൽ മത്സ്യവും മാംസവും പാചകം ചെയ്യേണ്ടതില്ലെന്ന കേരള ഗവർണറുടെ നിർദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ രംഗത്ത്. കേരള ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപാണ് ഓം പ്രകാശ് മാഥൂർ പുതിയ നിർദേശം നൽകിയത്. എന്നാൽ ഗവർണർ ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ എല്ലാവരും വെജിറ്റേറിയനാകണമെന്ന് ആവശ്യപ്പെടുന്നത് കടന്ന കൈയാണെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കെ. സി. കുറ്റപ്പെടുത്തി.

സമ്മിശ്ര ഭക്ഷണ സംസ്കാരവും സമൃദ്ധമായ മത്സ്യസമ്പത്തുമുള്ള കേരളത്തിൽ മലയാളികളുടെ തനതായ ഭക്ഷണരീതികൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ സംഘപരിവാറിന്റെ കാവി അജണ്ട നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ലോക്ഭവനിൽ നിന്ന് തുടങ്ങുന്ന ഇത്തരം നിയന്ത്രണങ്ങൾ ക്രമേണ മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി സ്വന്തം ഭക്ഷണരീതി മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഗവർണറുടെ സ്വന്തം ഭക്ഷണക്രമം ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കലാണെന്ന് കുറ്റപ്പെടുത്തി. ഇഷ്ടമുള്ളത് പാചകം ചെയ്യാനും കഴിക്കാനുമുള്ള സ്വാതന്ത്രം ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഗവർണർ ഇത്തരം പ്രവൃത്തിയിൽ നിന്ന് പിന്മാറണമെന്ന് കെ. സി. കൂട്ടിച്ചേർത്തു.

അതേസമയം ഗവർണറുടെ നിർദ്ദേശത്തെ 'പ്യുവർ വെജ് ജാതിക്കോയ്മ' എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളയിൽ വിശേഷിപ്പിച്ചത്. കേരളം സംഘപരിവാറിന്റെ പരീക്ഷണശാലയല്ലെന്നും ഇന്ത്യൻ ബോധത്തെ ബ്രാഹ്മണിക്കൽ ബോധത്തിന്റെ ചങ്ങലയ്ക്കുള്ളിലാക്കാമെന്ന വ്യാമോഹം ഇവിടെ നടപ്പാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author