Degree Admission: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു നിർബന്ധമില്ല; ഉത്തരവിറക്കി സര്‍ക്കാര്‍d Headline
പത്താം ക്ലാസിന് ശേഷം ഐടിഐ പാസായ വിദ്യാർത്ഥികൾക്ക് ഇനി പ്ലസ് ടു നിർബന്ധമില്ലാതെ ബിരുദ കോഴ്‌സുകളിടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു യോഗ്യത നിർബന്ധമില്ലെന്ന് സര്‍ക്കാര്‍. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം.
ഇതോടെ ഐടിഐ, പോളിടെക്നിക് ബിരുദ പ്രവേശനം നേടാൻ പത്താം ക്ലാസ് മതി. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രേം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ ഇടപെട്ടാണ് നടപടികള്‍ ത്വരിതഗതിയിലാക്കിയത്.
പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലൂടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് അതായത് മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും.