SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kerala Load Shedding: ഇന്നും ഇരുട്ടിലാകും; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

KSEB Poert Cut Alert:

Written By Roniya Baby Updated by Roniya Baby
Published: Sep 19, 2026, 02:41 PM | Updated: Sep 19, 2026, 02:41 PM

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാത്രി സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായെങ്കിലും ഇന്ന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സയമം ഏകദേശം 900 മെഗാവാട്ടിൻറെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ശ്രമിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നത് വലിയ ആശ്വാസമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അനുകൂല സാഹചര്യങ്ങളുണ്ടായാൽ വരുംദിവസങ്ങളിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും ഇന്ന് രാത്രി നേരിയ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 99.39 ദശലക്ഷം യൂണിറ്റായി ഉയരുകയും രാത്രിയിലെ പരമാവധി ആവശ്യകത 5348 മെഗാവാട്ട് കടക്കുകയും ചെയ്തു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട വൈദ്യുതി കൃത്യമായി ലഭിച്ചതും പവർ എക്സ്ചേഞ്ച് മാർഗം ആവശ്യത്തിന് വൈദ്യുതി കണ്ടെത്താനായതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശ്വാസമായത്.

കൂടാതെ, തമിഴ്നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ രാത്രികാല വൈദ്യുതി ഉപയോഗം കുറഞ്ഞതും കേരളത്തിന് സഹായകമായി. ഈ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ 900 മെഗാവാട്ടിൻറെ പ്രതിസന്ധി മറികടന്ന് ഇന്നത്തെ നിയന്ത്രണവും ഒഴിവാക്കാൻ കഴിഞ്ഞേക്കും. ഊർജ്ജ ലഭ്യതയിൽ ക്രമേണ സ്ഥിരത കൈവരിക്കാൻ ആകുമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author