SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

PSC Exam Fraud: പരീക്ഷാ ക്രമക്കേട്: പിഎസ്‍സി ചെയര്‍മാന്‍ ഡോ. എം. ആര്‍. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്

Thiruvananthapuram

പിഎസ്‍സി ചെയര്‍മാന്‍ ഡോ. എം. ആര്‍. ബൈജുവിന് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 26, 2026, 01:59 PM | Updated: Oct 26, 2026, 01:59 PM

തിരുവനന്തപുരം: പരീക്ഷാക്രമക്കേടിൽ പിഎസ്‍സി ചെയർമാൻ ഡോ. എം. ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. അതേസമയം പിഎസ്‍സി ചെയർമാൻ ബുധനാഴ്ച ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് പിഎസ്‍സി ബോർഡിലെ രണ്ട് അംഗങ്ങളെ വിജിലൻസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയത് പിഎസ്‌സി യോഗത്തിൽ ചർച്ചയായി. ഗവർണറുടെ ശുപാർശയിൽ ഉടനടി നടപടി വേണ്ടെന്നും 'കാത്തിരുന്ന് കാണാം' എന്നാണ് ഇക്കാര്യത്തിൽ പിഎസ്‌സിയുടെ നിലപാട്.

പിഎസ്‍സി പരീക്ഷകളിലെ ക്രമക്കേടുകൾ, നിയമനങ്ങളിലെ ചട്ടലംഘനം, ശരിയായ അന്വേഷണങ്ങൾ നടക്കാത്തത് എന്നിവയാണ് പ്രധാന കാരണങ്ങളായി ഗവർണർ ചൂണ്ടിക്കാട്ടിയത്.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ സർക്കാരിനും ക്രൈംബ്രാഞ്ചിനും പിഎസ്‍‍സിക്കുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കേസിലെ പ്രധാന പ്രതിയെ ചോദ്യം ചെയ്യാത്തത് എന്താണെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകൾ പിഎസ്‍‍സി കൈമാറുന്നില്ലെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നതെന്ന് പിഎസ്‍സിയും വാദിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുള്ളപ്പോൾ ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും പിഎസ്‍‍സി കോടതിയെ അറിയിച്ചു.

മാത്രമല്ല അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ പുതിയ കേസുകളും ഇതിനുപുറമെ സംശയനിഴലിലുള്ള മറ്റ് ഏഴ് നിയമനങ്ങളും പിഎസ്‍സിക്കെതിരെ നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author