SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Phone and lipstick Ban: സ്കൂളില്‍ ഫോണും ലിപ്സ്റ്റിക്കും വിലക്കി ബാലാവകാശ കമ്മീഷന്‍

Thiruvananthapuram

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ഉപയോഗം തടഞ്ഞ് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 24, 2026, 01:08 PM | Updated: Oct 24, 2026, 01:08 PM

തിരുവനന്തപുരം: സ്കൂളിൽ പോകുന്ന കുട്ടികൾക്ക് എന്തിനാണ് ഫോണും ലിപ്സ്റ്റിക്കും? കാലങ്ങളായി കേട്ട് വരുന്ന ചോദ്യം ബാലാവകാശ കമ്മീഷനും ഉയർത്തി. കേരളത്തിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗവും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗവും കർശനമായി തടയണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.

മുടി നീട്ടി വളർത്താനും, സ്കിൻ ഫിറ്റ് പാൻറ്സ് ധരിക്കാനും, കമ്മൽ-മോതിരം തുടങ്ങിയ ആഭരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അധ്യാപകർ നടത്തുന്ന ബാഗ് പരിശോധനയും 'ഫോൺ റെയിഡും' തടയണമെന്നും കാണിച്ച് ചില വിദ്യാർത്ഥികളാണ് ഹർജി സമ‌ർപ്പിച്ചത്. കുട്ടികളുടെ ഹർജി പരിഗണിച്ചാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടത്.

കുട്ടികളുടെ ബാഗിൽ ലഹരിവസ്തുക്കളോ മറ്റ് അനധികൃത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ ബാഗ് പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം വരാത്ത രീതിയിൽ വേണം അധ്യാപകർ കുട്ടികളുടെ ബാഗ് പരിശോധിക്കേണ്ടതെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. മാത്രമല്ല അച്ചടക്ക നടപടിയുടെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ, അപമാനിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ, വിദ്യാഭ്യാസം നിഷേധിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കുട്ടികൾ മുടിവെട്ടുന്നതും പരിപാലിക്കുന്നതും സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാകണമെന്നും കമ്മീഷൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കാനാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

രക്ഷിതാക്കളുടെ അറിവോടെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ സ്കൂളിൽ ഫോൺ കൊണ്ടുവന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനുള്ള സ്വകര്യം സ്കൂളിൽ ഒരുക്കണമെന്നും കമ്മീഷൻ പറയുന്നു. അതേസമയം ബാലാവകാശ സംരക്ഷണ കമ്മീഷൻ നൽകിയ ശിപാർശകളിൽ മറുപടി നൽകാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author