iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; KSRTC യുടെ രണ്ടു പദ്ധതികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനമായ ഇന്ന് കെഎസ്ആർടിസിയുടെ രണ്ടു പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ്, ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോ​ഗിക ഉദ്ഘാടനം ഇന്ന് നിർവഹിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് തകീട്ട് 7:30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെ ഉ​ദ്ഘാടനം ​ഗതാ​ഗത മന്ത്രി സി പി ജോൺ നിർവഹിക്കും.

കൂടാതെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ് വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി ഇന്ന് നിർവഹിക്കും. ലക്ഷദ്വീപ് ആദ്യ യാത്രയ്ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും ഇന്ന് മന്ത്രി പുരസ്കാരം സമ്മാനിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ അറിയിച്ചിട്ടുണ്ട്.

പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ബജറ്റ് ടൂറിസം പാക്കേജുകളുടെ ടിക്കറ്റുകൾ ഇനി ഓൺലൈൻ വഴിയും ബുക്ക് ചെയ്യാനാകും. പുതുതായി ഏർപ്പെടുത്തുന്ന മറ്റൊരു സംവിധാനം ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ്. ചടങ്ങിൽ തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷനാകും. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി യാത്രാ പദ്ധതിയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ ഗതാഗത മന്ത്രി സി പി ജോൺ തമ്പാനൂർ ഡിപ്പോയിലും സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ വർഷം ജൂൺ 15 ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.