SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Crime News: വന്ദേഭാരതിൽ മാലി യുവതിക്ക് നേരെ അതിക്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

വന്ദേഭാരതിൽ മാലിദ്വീപ് സ്വദേശിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ.

Edited by Karthika V Updated by Karthika V
Published: Sep 26, 2026, 02:09 PM | Updated: Sep 26, 2026, 02:09 PM

തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ മാലി യുവതിയോട് മോശമായി പെരുമാറിയതായി പരാതി. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മൈലക്കര സ്വദേശിയായ യുവാവാണ് പിടിയിലായത്. സെപ്റ്റംബർ 22ന് രാത്രി പത്തരയോടെ യുവതിക്ക് നേരെ അതിക്രമം ഉണ്ടായതായാണ് പരാതി.

തിരുവനന്തപുരം റെയില്‍വേ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതി കൊല്ലത്തേക്ക് കൈമാറിയിരുന്നു. തുടർന്ന് വന്ദേഭാരതിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കായംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷ് ആണ് കീർത്തനയെ കുത്തി പരിക്കേൽപ്പിച്ചത്. കീർത്തന പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടാത്. രാവിലെ വടകര പോലീസ് സ്റ്റേഷന് മുൻപിൽ വച്ചായിരുന്നു സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author