Sexual Assault Case: കോവളത്തെ സ്പായിൽ 16കാരിയെ വിറ്റ് കുടുംബം; പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, അറസ്റ്റ്
പൂവാർ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ ഒരാളേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ വിറ്റ് ബന്ധുക്കൾ. മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് 16കാരിയെ കോവളത്തെ സ്പായിൽ വിറ്റത്. പെൺകുട്ടി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്.
പെൺകുട്ടിയെ കഴിഞ്ഞ ജൂലയ് മാസത്തിലാണ് മാതൃസഹോദരിയും ഭർത്താവും കോവളത്തെത്തിച്ചത്. അച്ഛനും അമ്മയും മരിച്ച പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്ക് ആയിരുന്നു.
16കാരി ലൈംഗിക ചൂഷണത്തിനും ഇരയായിട്ടുണ്ട്. കുട്ടിയുടെ കയ്യിലുള്ള ആധാറിൽ 20 വയസാണ് പ്രായം തെളിയിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നാണ് വിവരം. സംഭവത്തിൽ കോവളം സിഐ ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടരുകയാണ്.
കുട്ടിയെ വിൽപ്പന നടത്തിയതിന് ശേഷം ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് നിഗമനം. പെൺകുട്ടി ജൂലയ് മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്യുകയായിരുന്നു. കുട്ടി ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലായി.
ഇവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പൂവാർ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ ഒരാളേയുമാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.