SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Sabarimala: ശബരിമല നെയ്യ് ക്രമക്കേട്: മൂന്ന് ജില്ലകളിൽ എസ്.ഐ.ടി റെയ്ഡ്, രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്

ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലാണ് എസ്ഐടി സംഘം പരിശോധന നടത്തിയത്.

Edited by Karthika V Updated by Karthika V
Published: Sep 30, 2026, 09:31 PM | Updated: Sep 30, 2026, 09:31 PM

തിരുവനന്തപുരം: ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മൂന്നിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. കേസിലെ ആരോപണവിധേയനും മിൽമ മുൻ ഉദ്യോഗസ്ഥനുമായ ഷൈൻ ജോസഫിന്റെ വീട്ടിലടക്കമാണ് പരിശോധന നടന്നത്. കൂടാതെ, വാഹന കരാറുകാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എസ്.ഐ.ടി തെരച്ചിൽ നടത്തി.

റെയ്ഡിൽ നിരവധി നിർണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. മിൽമയിൽ നിന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.

ശബരിമലയിലേക്ക് എത്തിക്കാൻ കൊണ്ടുപോയ മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വഴിയാണ് ക്രമക്കേട് നടന്നത്. കൂടാതെ, നെയ്യ് കടത്തുന്നതിനായി കരാറുകാരൻ അസ്വാഭാവികമായി വളരെ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് മുൻകൂട്ടി ആസൂത്രണം ചെയ്ത തട്ടിപ്പിന്റെ ഭാഗമാണെന്നും വിജിലൻസ് വിലയിരുത്തുന്നു.

ശബരിമലയിലേക്ക് നെയ്യ് നൽകുന്നതിനുള്ള കരാർ മിൽമയ്ക്ക് ലഭിക്കുന്നതിനായി മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2025-ലെ മകരവിളക്ക് തീർഥാടന കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങാനുള്ള നിർണായക തീരുമാനം 2024-ലാണ് ദേവസ്വം ബോർഡ് കൈക്കൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author