SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

K Kunhikannan Passes Away: ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെമുഴുവൻ സമയ പ്രവർത്ത കനായി കാസർഗോഡ്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 10, 2026, 09:31 AM | Updated: Sep 10, 2026, 09:31 AM

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും ബിജെപി പ്രവർത്തകനുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു.

50 വർഷമായി ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായ അദ്ദേഹം ഔദ്യോഗികമായി വിരമിച്ച ശേഷവും തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായിരുന്നു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയമസഭ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് ശാന്തികവാടത്തിൽ വച്ച് നടക്കും. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് വീണു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് പുലർച്ചയാണ് അന്തരിച്ചത്.

ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻ സർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author