Chirayinkeezhu: ചിറയിൻകീഴിൽ മരണവീട്ടിൽ സംഘർഷം; നിരവധി പേർക്ക് പരിക്കേറ്റു
മരണവീട്ടിൽ സംഘർഷമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ചിറയിൻകീഴാണ് സംഭവം നടന്നത്.
)
തിരുവനന്തപുരം: ചിറയിൻകീഴിൽ മരണവീട്ടിലുണ്ടായ അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളുടെ ഭാര്യയുടെ ബന്ധുക്കളാണ് അക്രമം നടത്തിയതെന്നാണ് പരാതി. ചിറയിൻകീഴ് സ്വദേശി വിനോദ് കഴിഞ്ഞ 23ാം തിയതി വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടിരുന്നു. വിനോദിന്റെ മരണത്തിന് തൊട്ടുപിന്നാലെ, ഭാര്യയുടെ ബന്ധുവും നഗരൂർ സ്വദേശിയുമായ കുട്ടൻ എന്നയാൾ ഇവരുടെ വീട്ടിലെ മുറിയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും ഒരു കത്തും എടുത്തുകൊണ്ടുപോയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്.
വിനോദിന്റെ വീട്ടുകാർ കുട്ടൻ എടുത്ത് കൊണ്ടുപോയ സാധനങ്ങൾ തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടൻ ഇതൊന്നും കൊടുക്കാൻ തയാറായില്ല. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ടോടെ കുട്ടനോടൊപ്പം കൂടുതൽ ബന്ധുക്കൾ വിനോദിന്റെ വീട്ടിലെത്തി. തുടർന്ന് വാക്കേറ്റവും തർക്കവും ഉണ്ടാകുകയും അതൊടുവിൽ അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
ആക്രമണത്തിൽ വിനോദിന്റെ മകനുൾപ്പെടെ ബന്ധുക്കളായ സ്ത്രീകൾക്കും പുരുഷന്മാർക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വിനോദിന്റെ സഹോദരൻ സന്തോഷും മറ്റ് ബന്ധുക്കളും ചേർന്നാണ് ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം പരാതി സ്വീകരിച്ച ചിറയിൻകീഴ് പോലീസ് വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരായ മോശമായി സംസാരിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)