Vellayani Devi Temple: ദേവിയുടെ സഞ്ചാരം പോലീസ് അകമ്പടിയോടെ; പ്രത്യേകതകൾ നിറഞ്ഞ തിരുവനന്തപുരത്തെ വെള്ളായണി ദേവീക്ഷേത്രം
Vellayani Devi Temple Rituals: തിരുമുടി പുറത്ത് എഴുന്നള്ളുമ്പോൾ പോലീസ് ഗാർഡ് ഓഫ് ഓണറും നൽകും.
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ തിരുമുടി എഴുന്നള്ളിച്ച് പറയെടുപ്പ് നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് വെള്ളായണിയിലെ ദേവീക്ഷേത്രം. ദേവിയുടെ സഞ്ചാരം പോലീസ് അകമ്പടിയോടെയാണ്. വീടുകളിൽ നിറപറയെടുക്കാനെത്തുമ്പോഴും കളങ്കാവൽ നടത്തുമ്പോഴും ദേവിക്ക് നിറതോക്കേന്തിയ പോലീസുകാർ അകമ്പടി സേവിക്കും.
തിരുമുടി പുറത്ത് എഴുന്നള്ളുമ്പോൾ പോലീസ് ഗാർഡ് ഓഫ് ഓണറും നൽകും. 69 ദിവസമാണ് ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം. കേരളത്തിൽ ഏറ്റവും അധികം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്. ദേവിയുടെ ഇഷ്ടനിവേദ്യം കള്ളാണ്.
ക്ഷേത്ര പ്രവേശന വിളംബരത്തിന് മുൻപ് തന്നെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര ദർശനത്തിനും പൂജ ചെയ്യാനും ഉള്ള അവകാശം ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇവിടുത്തെ പൂജാരിമാർ വിശ്വകർമ്മ സമുദായത്തിൽ നിന്നുള്ളവരാണ്. ശ്രീകോവിലിൽ ബ്രാഹ്മണർ പ്രവേശിക്കാറില്ല.
വെള്ളായണി ദേവീക്ഷേത്രത്തിൽ മന്ത്രങ്ങൾക്ക് പകരം തന്ത്രത്തിലൂടെയാണ് പൂജകൾ നടത്തുന്നത്.
മൂലവിഗ്രഹമായ തങ്കത്തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്. ഇവിടെ ഉത്സവ ബിംബം ഇല്ല. ക്ഷേത്ര ദർശനം വടക്കോട്ടാണ്. ശ്രീകോവിലിനോട് ചേർന്ന് കിഴക്കോട്ടും വടക്കോട്ടും നടപ്പുരയുണ്ട്. ചാർത്തുപൊടിയാണ് ദേവിയുടെ പ്രസാദം. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കാണ് നട തുറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.