SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Thiruvananthapuram: യൂത്ത് കോൺഗ്രസ് മാർച്ചിൽ കല്ലേറും പന്തമേറും: തിരുവനന്തപുരത്ത് വൻ സംഘർഷം, പോലീസ് ലാത്തിച്ചാർജ്

യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ വലിയ സംഘർഷമാണുണ്ടായത്. ഹോസ്റ്റലിനുള്ളിൽ കയറി പോലീസ് ലാത്തിച്ചാർജ് നടത്തി.

Edited by Karthika V Updated by Karthika V
Published: Sep 30, 2026, 10:02 PM | Updated: Sep 30, 2026, 10:02 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടാകുകയും തുടർന്ന് ബിയർ കുപ്പികളും കല്ലുകളും എറിയുകയുമായിരുന്നു. എസ്‌.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു. സ്ഥലത്ത് ആവശ്യത്തിന് പൊലീസില്ലാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി.

എന്നാൽ പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ആരോപിച്ചു. കറന്റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. എന്നാൽ, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റൽ വളപ്പിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞ തീപ്പന്തങ്ങൾ കൂട്ടിയിട്ട് കത്തിച്ച് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സിനെയും പോലീസിനെയും വിദ്യാർത്ഥികൾ തടഞ്ഞു. കറന്റ് പുനഃസ്ഥാപിക്കാതെ തീയണയ്ക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചത്. തുടർന്ന് ഫയർഫോഴ്സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളമടിച്ച് തീയണയ്ക്കാൻ ശ്രമം തുടങ്ങി. സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author