Tomin Thachankary: ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം
Tomin Thachankari: ശിക്ഷ വിധിച്ചത് കോട്ടയം വിജിലൻസ് സ്പെഷ്യൽ ജഡ്ജി കെ വി രജനീഷ് ആണ്.
തിരുവനന്തപുരം: അനധികൃത സ്വത്ത് ജയിലിൽ കഴിയുന്ന മുൻ എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. തച്ചങ്കരിയെ ജയിലികേ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.
തനിക്ക് ശാരീരിക ബുദ്ധിമുട്ട് ഉള്ളതായി തച്ചങ്കരി ജയിൽ അധികൃതരെ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ശിക്ഷാ വിധി വന്നതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. കേസിൽ അദ്ദേഹത്തിന് നാലുവർഷത്തെ കഠിന തടവാണ് വിധിച്ചത്.
തച്ചങ്കരിയെ രാവിലെ ഡോക്ടർ എത്തി പരിശോധിച്ച ശേഷം ആവശ്യമുണ്ടെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ഗുരുതര പ്രശ്നമൊന്നും ഇല്ലെങ്കിൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ ചികിത്സ തുടരും. ഇന്നലെ കേസിൽ കോടതി വിധി പറഞ്ഞപ്പോൾ തന്നെ തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെനും ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞതാണെന്നും രണ്ടു ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു.
അഴിമതിക്കേസിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ ഡിജിപി പദവിയിലിരുന്ന ഉദ്യോഗസ്ഥനെ തച്ചങ്കരി. കേസിൽ അദ്ദേഹത്തിന് നാലുവർഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവും അഭവിക്കണമെന്നുമാണ് വിധി. ഐജിയായിരിക്കെ 2003 ജനുവരി മുതൽ ജൂലായ് 7 വരെ വരവിനേക്കാൾ 135 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് റിപ്പോർട്ട്. കേസിനടിസ്ഥാനമായത് ആലപ്പുഴ മിത്രകരി കരിവേലിത്തറയിൽ ബോബി കുരുവിള നൽകിയ പരാതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.