Crime News: മർദ്ദിച്ചതിന് പരാതിപ്പെടാൻ ഭാര്യ പോലീസ് സ്റ്റേഷനിൽ; പിന്തുടർന്നെത്തിയ ഭർത്താവിനെ എംഡിഎംഎയുമായി പിടികൂടി
ഭർത്താവിൻറെ മർദ്ദനം പരാതിപ്പെടാൻ എത്തിയ യുവതിയെ പിന്തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയ ഭർത്താവ് എംഡിഎംഎയുമായി പിടിയിൽ.
ചാത്തന്നൂർ: ഭർത്താവിന്റെ മർദനത്തിനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പിൻതുടർന്നെത്തിയ ഭർത്താവ് എംഡിഎംഎയുമായി പിടിയിൽ. ആറ്റിങ്ങൽ കോരാണി കെ.കെ. ഭവനിൽ സനൽകുമാറിനെയാണ് (51) ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.1 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി പരാതി നൽകാനായി ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തിയ സനൽകുമാർ സ്റ്റേഷൻ വളപ്പിൽ വെച്ച് വാഹനം മറിഞ്ഞു വീഴുകയും പോലീസ് പരിശോധന നടത്തുകയും ചെയ്തതോടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
സനലിന്റെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് പോയ യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. ഇയാൾ വരുന്നത് കണ്ട യുവതി ഓട്ടോറിക്ഷ തിരിച്ചുവിട്ട് ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ, ബൈക്കിൽ യുവതിയെ പിന്തുടർന്നെത്തിയ സനൽകുമാർ സ്റ്റേഷൻ വളപ്പിൽ വെച്ച് വാഹനവുമായി മറിഞ്ഞുവീഴുകയായിരുന്നു.
സംശയം തോന്നിയ പോലീസ് ഇയാളെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഒൻപത് ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്. എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മർദനമേറ്റ ഭാര്യയെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ സനൽകുമാറിനെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.