SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

CIBIL Score: എന്താണ് സിബില്‍ സ്കോര്‍? മികച്ച സ്കോര്‍ എങ്ങനെ നേടാം?

വായ്പകള്‍ ലഭിക്കാന്‍ സിബിൽ സ്കോർ അത്യാവശ്യമാണോ? നല്ല സിബില്‍ സ്കോര്‍ നേടാനും നിലനിര്‍ത്താനും എന്താണ് ചെയ്യേണ്ടത്?

Written By Mekha P Panicker Updated by Roniya Baby
Published: Sep 13, 2026, 03:56 PM | Updated: Sep 13, 2026, 03:56 PM

വായ്പകൾ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ സ്കോറിന് വലിയ പങ്കാണുള്ളത്. കൃത്യസമയത്ത് തിരിച്ചടവ് നടത്താനുള്ള നിങ്ങളുടെ കഴിവിനെ കാണിക്കുന്ന പ്രധാന സൂചകമാണ് ഈ സ്കോർ. കടം വാങ്ങിയ പണം കൃത്യസമയത്ത് തിരിച്ചടച്ചാണ് ഈ സ്കോർ ഉണ്ടാക്കിയെടുക്കുന്നത്. 300 മുതൽ 900 വരെയാണ് സിബിൽ സ്കോറിന്റെ പരിധി. ഇതിൽ 700-ന് മുകളിലുള്ള സ്കോർ നല്ലതായി കണക്കാക്കുന്നു.

ബാങ്കുകൾ, എൻബിഎഫ്സികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളുടെയും ബിസിനസ്സുകളുടെയും സാമ്പത്തിക, തിരിച്ചടവ് വിവരങ്ങൾ പ്രതിമാസം ശേഖരിക്കുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് അഥവാ സിബിൽ (CIBIL). നല്ല സിബിൽ സ്കോർ നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ബില്ലുകൾ അടയ്ക്കുക: ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ശ്രദ്ധിക്കുക. തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയെ മോശമായി ബാധിക്കും.

പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്തുക: പഴയ ക്രെഡിറ്റ് കാർഡുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ബാങ്കുകൾക്ക് നിങ്ങളുടെമേലുള്ള വിശ്വാസം കൂട്ടും. എന്നാൽ പുതിയ കാർഡുകൾക്കായി അടിക്കടി അപേക്ഷിക്കുന്നത് സ്കോർ കുറയാൻ ഇടയാക്കും.

ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം: ലഭ്യമായ ക്രെഡിറ്റ് ലിമിറ്റിന്റെ ചെറിയൊരു ഭാഗം മാത്രം കാർഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ലിമിറ്റിന്റെ പരമാവധി തുക നിരന്തരം ഉപയോഗിക്കുന്നത് വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ച് ബാങ്കുകൾക്ക് തെറ്റായ ധാരണ ഉണ്ടാക്കും. ആവശ്യാനുസരണം ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കാവുന്നതാണ്.

വലിയ കാലയളവ്: കൂടുതൽ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾ തിരഞ്ഞെടുക്കുന്നത് മാസത്തവണ (EMI) കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ ഇഎംഐ കൃത്യസമയത്ത് അടച്ചുതീർക്കുന്നത് എളുപ്പമായതുകൊണ്ട് ഇത് സിബിൽ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല ഒരേസമയം പല ലോണുകൾ എടുത്താൽ അത് കയ്യിൽ പണമില്ലാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരു വായ്പ പൂർണ്ണമായി അടച്ചുതീർത്ത ശേഷം മാത്രം അടുത്തതിന് അപേക്ഷിക്കുക.

പിഴവുകൾ നിരീക്ഷിക്കുക: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ ബാലൻസ്, തിരിച്ചടവ് വിവരങ്ങൾ, ലോൺ അക്കൗണ്ടുകൾ എന്നിവ കൃത്യമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. തെറ്റായ തുകയോ തിരിച്ചടവ് വൈകിയെന്ന തെറ്റായ രേഖപ്പെടുത്തലോ കണ്ടാൽ ഉടൻ തന്നെ സിബിലിന്റെ തർക്കപരിഹാര ഫോം വഴി അത് തിരുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author