SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

PM Kisan: 9.34 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 2,000 രൂപ ഇന്നെത്തും; ഗഡു അക്കൗണ്ടിലെത്തിയോ? ഇങ്ങനെ നോക്കാം...

Utility

PM Kisan 24th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 24-ാം ഗഡു നോക്കിയിരിക്കുന്ന കർഷകരുടെ കാത്തിരിപ്പുകൾക്ക് ഇന്ന് വിരാമമാകും.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 30, 2026, 10:09 AM | Updated: Oct 30, 2026, 10:09 AM

പിഎം കിസാൻ സമ്മാൻ നിധിയുടെ (PM-Kisan) 24-ാം ഗഡു കാത്തിരിക്കുന്ന കർഷകർക്കിതാ സന്തോഷ വാർത്ത. ഈ ഗഡു ഇന്ന് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും.

ഇത് രാജ്യത്തുടനീളമുള്ള 93.4 ദശലക്ഷത്തിലധികം കഷകർക്ക് ആശ്വാസമാകും. ഏകദേശം 18680 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകുന്നത്. ഇക്കാര്യം ഗുജറാത്ത് കൃഷിമന്ത്രിയാണ് അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 30, 31 തീയതികളിലാണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഇതിൽ ഒക്ടോണർ 31 ന് നർമദ ജില്ലയിലെ ഏകതാ നഗറിൽ നടക്കുന്ന ദേശീയ ഏകതാ ദിനാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ 151 മത്തെ ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയാണിത്.

പ്രധാനമന്ത്രി ബനസ്‌കാന്ത ജില്ലയിലെ ഭിൽഡിയിൽ നടക്കുന്ന പരിപാടിയിലൂടെയാണ് PM Kisan പദ്ധതിയുടെ 24 മത്തെ ഗഡു വിതരണം ചെയ്യുന്നത്. ഇതിലൂടെ അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സഹായം ലഭിക്കും. ഗുജറാത്തിലെ 52.33 ലക്ഷത്തിലധികം കർഷക കുടുംബംങ്ങൾക്ക് ഈ ധന സഹായം ലഭിക്കുമെന്ന് ഗുജറാത്ത് കൃഷിമന്ത്രി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ പിഎം കിസാൻ പദ്ധതിയുടെ ഗഡു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയോ എന്നറിയണ്ടേ? അതിനായി ചില ലളിതമായ ഘട്ടങ്ങളുണ്ട്. അതിലൂടെ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്റ്റാറ്റസ് പരിശോധിക്കാം...

കർഷകരുടെ അക്കൗണ്ടിലേക്ക് ഇന്ന് 2000 രൂപ എത്തും

പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക സഹായമായി ലഭിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ. 2000 രൂപ വീതം മൂന്നു ഗഡുക്കളായാണ് അത് ലഭിക്കുന്നത്. ഈ തുക ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി 2019 ഫെബ്രുവരിയിലാണ് തുടങ്ങിയത്. ഈ പദ്ധതിയിലൂടെ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായുള്ള സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്‌ഷ്യം.

ഇന്നത്തെ 24-ാം ഗഡുവിന്റെ ആനുകൂല്യം ആർക്കൊക്കെയാണ് ലഭിക്കുന്നത്?

സ്വന്തം പേരിൽ കൃഷിയ്ക്ക് യോഗ്യമായ ഭൂമി ഉള്ള അർഹരായ കർഷക കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. എങ്കിലും ചില വിഭാഗങ്ങളെ സർക്കാർ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

സമ്പൂർണ്ണ കർഷക ഇ-കെവൈസി നടപടികൾ പൂർത്തിയായിരിക്കണം, കൃത്യമായ ഭൂമി വിവരങ്ങൾ, ആവശ്യമായ ബാങ്ക് അക്കൗണ്ട് നടപടിക്രമങ്ങൾ എന്നിവയും പൂർത്തിയായിരിക്കണം. ഈ നടപടിക്രമങ്ങളിൽ ഏതെങ്കിലും തരത്തിൽ പോരായ്മകൾ ഉണ്ടായാൽ ഗഡു ലഭിക്കില്ല.

അക്കൗണ്ടിൽ 2000 രൂപ വന്നോ? ഇങ്ങനെ പരിശോധിച്ചു നോക്കൂ...

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 24 മത്തെ ഗഡുവായ 2000 രൂപ എങ്ങനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയോ എന്ന് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണ്.

അതിനായി ചെയ്യേണ്ടത്...

ഗഡു എത്തിയില്ലെങ്കിൽ എന്ത് ചെയ്യണം?

നിങ്ങളുടെ പേയ്മെന്റ് സ്റ്റാറ്റസ് ദൃശ്യമല്ലെങ്കിലോ അല്ലെങ്കിൽ ഗഡു ലഭിച്ചില്ലെങ്കിലോ നിങ്ങൾ ആദ്യ ചെയ്യേണ്ടത് ഇ-കെവൈസി, ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്കായി കർഷകർക്ക് 155261 അല്ലെങ്കിൽ 011-24300606 എന്ന ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം കൂടാതെ പോർട്ടലിലെ കിസാൻ ഇ-മിത്ര ചാറ്റ്ബോട്ട് വഴിയും വിവരങ്ങൾ അറിയാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author