iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Organic Fertilizer: പഴത്തൊലി വലിച്ചെറിഞ്ഞു കളയല്ലേ! എളുപ്പത്തിൽ വളമാക്കി മാറ്റാം

Utility

പഴത്തൊലി ഉപയോഗിച്ച് എങ്ങനെ വളം തയ്യാറാക്കാമെന്ന് അറിയാം.

പഴം കഴിച്ച ശേഷം പൊതുവേ ഭൂരിഭാഗം ആളുകളും പഴത്തൊലി വേസ്റ്റ്ബിന്നിൽ കളയുകയാവും പതിവ്. എന്നാൽ പഴത്തൊലി കൊണ്ട് വളരെയധികം ഉപകാരങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പഴത്തൊലി.

ഇത് ചെടികൾക്ക് വളരെ മികച്ച വളമായി ഉപയോഗിക്കാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് പഴത്തൊലി കൊണ്ട് എളുപ്പത്തിൽ എങ്ങനെ വളം തയ്യാറാക്കി എടുക്കാമെന്ന് അറിയാം. പഴത്തൊലി കൊണ്ട് വളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പഴത്തൊലി മുറിച്ച് ചെറിയ കഷ്ണങ്ങളാക്കുക. ഇത് ഒരു പാത്രത്തിലിട്ട് തൊലി പൂർണമായും മുങ്ങുന്നത് വരെ വെള്ളം ഒഴിക്കുക. ഇത് രണ്ട്, മൂന്ന് ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് ഈ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ബാക്കിയാകുന്ന പഴത്തൊലിയുടെ കഷ്ണങ്ങൾ കമ്പോസ്റ്റിൽ ഇടാം.

പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി രണ്ട്, മൂന്ന് ദിവസത്തോളം വെള്ളത്തിലിട്ട് വച്ചതിന് ശേഷം ഇത് 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ തിളപ്പിച്ച് വളമുണ്ടാക്കാം. ഇത് ചൂടാറിയ ശേഷം അരിച്ചെടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.

പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉണക്കിയെടുക്കാം. വെയിലത്ത് വച്ചോ ഓവനിൽ വച്ചോ ചൂടാക്കി എടുക്കാവുന്നതാണ്. ഇത് ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം. ഇത് കൂടുതൽ കാലം സൂക്ഷിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും സാധിക്കും.

പഴത്തൊലി നന്നായി ഉണക്കിയെടുത്തതിന് ശേഷം മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് പൊടിച്ചെടുത്ത് ഉപയോഗിക്കാം. ഈ പൊടി നേരിട്ട് മണ്ണിൽ കലർത്തുകയോ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഈ പൊടി സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാനാകും.

പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി ശർക്കരയും സമം അളവിൽ എടുത്ത് ഒരു പാത്രത്തിലാക്കി വായു കടക്കാത്ത രീതിയിൽ മൂടിവയ്ക്കുക. രണ്ട് ആഴ്ചയോളം ഇത് പുളിക്കാൻ വച്ചതിന് ശേഷം ഇതിലുണ്ടാകുന്ന മിശ്രിതത്തിലേക്ക് വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.