SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

LPG Price Hike: എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു? വിലക്കയറ്റത്തിനിടെ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി? വിശദ വിവരങ്ങൾ അറിയാം

Big Update For LPG CNG Users: പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്താനായി പാചകവാതകം ഉൾപ്പെടെയുള്ള ഗ്യാസ് അധിഷ്ഠിത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ലെവി ഈടാക്കാനാണ് കേന്ദ്ര നീക്കം.

Written By Roniya Baby Updated by Abhipreet
Published: Aug 06, 2026, 03:19 PM | Updated: Aug 12, 2026, 05:51 PM

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനശേഖരണ കേന്ദ്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിലവിൽ ക്രൂഡ് ഓയിൽ മാത്രമാണ് ശേഖരിച്ചുവയ്ക്കുന്നത്. ഇതിന് പുറമേ എൽപിജി, സിഎൻജി എന്നിവയും കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

ഈ പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്താനായി പാചകവാതകം ഉൾപ്പെടെയുള്ള ഗ്യാസ് അധിഷ്ഠിത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ലെവി ഈടാക്കാനാണ് കേന്ദ്ര നീക്കം. ഏകദേശം 42 ബില്യൺ ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി.

ആദ്യമായി എൽ.പി.ജി, എൽ.എൻ.ജി ഇന്ധന ശേഖരം

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ക്രൂഡ് ഓയിലിന് പുറമെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG), ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) എന്നിവയ്ക്കായി രാജ്യത്ത് ആദ്യമായി സ്ട്രാറ്റജിക് റിസർവുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധങ്ങളോ അന്താരാഷ്ട്ര പ്രതിസന്ധികളോ കാരണം ഇറക്കുമതി തടസ്സപ്പെടുന്ന സാഹചര്യത്തിലും രാജ്യത്ത് തടസ്സമില്ലാത്ത ഇന്ധന ലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അധിക തീരുവകൾ

എൽ.പി.ജി (LPG): ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജിക്ക് കിലോഗ്രാമിന് 1.29 രൂപ ലെവി ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ഇതനുസരിച്ച് സാധാരണ ഗാർഹിക പാചകവാതക സിലിണ്ടറിന് ഏകദേശം 18 രൂപ വരെ വില വർധിച്ചേക്കാം. ഇതിലൂടെ പ്രതിവർഷം ഏകദേശം 4,375 കോടി രൂപ (460 ദശലക്ഷം ഡോളർ) സമാഹരിക്കാൻ സാധിക്കും.

നാച്ചുറൽ ​ഗ്യാസ് (Natural Gas): നാച്ചുറൽ ഗ്യാസിന് സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് (SCM) 1.43 രൂപ ലെവി ചുമത്താനാണ് നീക്കം. ഇതിലൂടെ വർഷത്തിൽ ഏകദേശം 9,500 കോടി രൂപ (1 ബില്യൺ ഡോളർ) റവന്യൂ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ആകെ വരുമാനം: നിർദ്ദിഷ്ട ലെവികളിലൂടെ പ്രതിവർഷം ഏകദേശം 1.5 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുക പ്രധാനമായും എൽ.പി.ജി, എൽ.എൻ.ജി സംഭരണ ഘടനകൾ നിർമ്മിക്കാൻ ഉപയോഗിക്കും.

ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ആഘാതം

പുതിയ നികുതി നിർദ്ദേശം നടപ്പിലായാൽ ഗാർഹിക-വ്യവസായ ഉപഭോക്താക്കൾക്ക് ഇന്ധനവിലയിൽ ഏകദേശം 2 ശതമാനത്തിന്റെ വർധനവുണ്ടാകും. നിലവിൽ ഇന്ധനവില വർധനവ് നേരിടുന്ന ഉപഭോക്താക്കൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നതിനാൽ രാഷ്ട്രീയമായും ഇത് ചർച്ചയായേക്കാം.

10 വർഷത്തെ പദ്ധതിയും കേന്ദ്രാനുമതിയും

അടുത്ത 10 വർഷം കൊണ്ട് ഇന്ധന സംഭരണ പദ്ധതി പൂർത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ചെലവഴിക്കുന്ന തുകയുടെ പകുതിയിലധികം തുക സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കാനും ബാക്കി തുക ഇന്ധനം വാങ്ങാനും ഉപയോഗിക്കും. നിലവിൽ ഈ നിർദ്ദേശം കേന്ദ്ര മന്ത്രിസഭയുടെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ അന്തിമ അംഗീകാരം നേടിയിട്ടില്ല. വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലുള്ള ഈ പദ്ധതി കേന്ദ്ര കാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author