SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

DA Big Update: കരാർ തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിഎ നിരക്കുകൾ പരിഷ്കരിച്ച് റെയിൽവേ മന്ത്രാലയം

Utility

നിശ്ചയിക്കപ്പെട്ട മിനിമം വേതന നിരക്കുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി.

Written By Roniya Baby Updated by Roniya Baby
Published: Oct 29, 2026, 03:46 PM | Updated: Oct 29, 2026, 03:46 PM

ന്യൂഡൽഹി: കരാർ തൊഴിലാളികൾക്കായി വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) നിരക്കുകളിൽ ഭേദഗതി വരുത്തി റെയിവൽവേ മന്ത്രാലയം. ഇത് സംബന്ധിച്ച പ്രഖ്യാപനവും റെയിൽവേ മന്ത്രാലയം നടത്തി. നിശ്ചയിക്കപ്പെട്ട മിനിമം വേതന നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു.

ഏതെല്ലാ കരാർ തൊഴിലാളികളാണ് പുതുക്കിയ വിഡിഎ നിരക്കുകളുടെ പരിധിയിൽ വരുന്നത്?

ചരക്ക് കയറ്റിറക്ക് തൊഴിലാളികൾ: റെയിൽവേയുടെ ഗുഡ്സ് ഷെഡുകൾ, പാർസൽ ഓഫീസുകൾ, മറ്റ് ഗുഡ്സ് ഷെഡുകൾ, ഗോഡൌണുകൾ, വെയർഹൌസുകൾ, സമാനമായ മറ്റ് തൊഴിൽ മേഖലയിലുള്ളവർ.

നിർമാണത്തൊഴിലാളികൾ: പാതകൾ, ട്രാക്കുകൾ, കെട്ടിടങ്ങൾ, ഭൂഗർഭ കേബിളുകൾ, വൈദ്യുതി ലൈനുകൾ, ജലവിതരണ ലൈനുകൾ, മലിനജല പൈപ്പ് ലൈനുകൾ എന്നിവയുടെ നിർമാണവും പരിപാലനവും നിർവഹിക്കുന്ന തൊഴിലാളികൾ.

ക്ലീനിങ് തൊഴിലാളികൾ: ക്ലീനിങ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.

സെക്യൂരിറ്റി ജീവനക്കാർ: ആയുധങ്ങളോടുകൂടിയതോ അല്ലാതെയോ ഉള്ള സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെട്ടിരിക്കുന്നവർ.

കരാർ തൊഴിലാളികൾക്കായുള്ള പുതുക്കിയ വിഡിഎ നിരക്കുകൾ എന്തൊക്കെയാണ്?

ജൂൺ മുപ്പതിലെ 424.80 എന്ന നിരക്കിൽ നിന്ന് 431.42 ആയി ഉയർന്ന ഇൻഡസ്ട്രിയൽ വർക്കേഴ്സിനായുള്ള ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ് ലേബർ ബ്യൂറോ ഈ അലവൻസ് പുതുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author