KSEB Bill: വൈദ്യുതി ബില്ലിൽ സംശയമോ? തുക എത്രയെന്ന് സ്വയം പരിശോധിക്കാൻ കെഎസ്ഇബിയുടെ ഒഫീഷ്യൽ കാൽക്കുലേറ്റർ
വൈദ്യുതി ബിൽ കയ്യിൽ കിട്ടുമ്പോൾ അതിലെ തുക കണ്ട് ഞെട്ടുന്നവരാണോ നിങ്ങൾ? തുകയിൽ സംശയമുള്ളവർക്ക് ഇനി അത് സ്വയം പരിശോധിക്കാവുന്നതാണ്.
ഇത്രയും തുകയോ? വൈദ്യുദി ബിൽ കയ്യിൽ കിട്ടുമ്പോൾ ഇതാണോ നിങ്ങൾക്കുണ്ടാകുന്ന സംശയം? വൈദ്യുതി ബിൽ കൂടുതലാകുമ്പോൾ എങ്ങനെ ഇത്രയും കൂടി എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകാറുണ്ട്. പല ഉപഭോക്താക്കൾക്കും വില എന്തുകൊണ്ട് ഇത്രയും കൂടി എന്ന് വ്യക്തമാകാതെ പോകാറുണ്ട്. എന്നാൽ ഇനി ആ സംശയം വേണ്ട.
ഉപഭോക്താക്കളുടെ ഇത്തരം സംശയം പരിഹരിക്കാൻ കെഎസ്ഇബി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബിൽ തുക കൃത്യമായി സ്വയം പരിശോധിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kseb.in സന്ദർശിച്ച് 'customers/ online services' എന്ന വിഭാഗത്തിലെ 'Electricity Bill Calculator' ഉപയോഗിച്ച് തുക കണക്കാക്കാമെന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നത്. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവിലെ വൈദ്യുതി താരിഫും ഉപയോഗിച്ച ആകെ യൂണിറ്റുകളുടെ എണ്ണവും രേഖപ്പെടുത്തിയാൽ അനായാസം ബിൽ തുക കണക്കാക്കാമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. ഈ ഓൺലൈൻ സംവിധാനത്തിലൂടെ ബിൽ തുക നിർണ്ണയിച്ചത് എങ്ങനെയെന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് മനസ്സിലാക്കാനാകും. കറന്റ് ബില്ലിലെ സംശയങ്ങൾ പരിഹരിക്കാൻ ഈ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
കെഎസ്ഇബിയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ
വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.