LPG booking: ഗാർഹിക എൽപിജി ഉപയോക്താക്കൾക്ക് ആശ്വാസം, ഗ്രാമീണ മേഖലയിലും ഇനി 25 ദിവസത്തിൽ സിലിണ്ടർ ബുക്ക് ചെയ്യാം
)
ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസം കൂടിയിരിക്കുമ്പോള്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാം. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി നീങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്‍പിജി വിതരണ പ്രശ്നങ്ങള്‍ കുറയുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണ് മുന്‍ നിയന്ത്രണം സര്‍ക്കാര്‍ ഇളവ് ചെയ്തതായി പ്രഖ്യാപിച്ചത്.
പുതിയ നിയമങ്ങള്‍
യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയിലടക്കം ഗ്യാസ് ലഭ്യത കുറഞ്ഞത്. നഗരങ്ങളില്‍ 25 ദിവസത്തിലൊരിക്കലും ഗ്രാമങ്ങളില്‍ 45 ദിവസത്തില്‍ ഒരിക്കലുമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ എല്‍പിജി ലഭ്യത മെച്ചപ്പെട്ടതിനാലാണ് ഇളവ് നല്‍കിയത്.
ഇനി നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം
എല്‍പിജി ബുക്കിംഗ് ഇടവേളയിലെ മാറ്റം ഉടന്‍ നടപ്പിലാക്കാന്‍ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികള്‍ക്ക് (OMC) നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാധാരണ പോലെ എല്‍പിജി ആപ്പുകള്‍, വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ വാട്സാപ്പ്, എസ്എംഎസ് സേവനങ്ങള്‍ വഴി 25 ദിവസം തികയുമ്പോള്‍ തന്നെ പുതിയ സിലിണ്ടര്‍ ബുക്ക് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)