SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Petrol and Diesel Price Hike: ഒക്ടോബർ മുതൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കുമോ?

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ.

Written By Mekha P Panicker Updated by Karthika V
Published: Sep 26, 2026, 03:34 PM | Updated: Sep 26, 2026, 03:34 PM

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടത്തിനും ഇടയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് കണക്കുകൂട്ടല്‍. ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള സ്ഥിതിയും സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

സര്‍ക്കാര്‍ നീക്കം

ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ നീക്കം തുടർച്ചയായി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുടെ ഭാരം ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (OMC) സർക്കാർ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.

ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്‌-ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് കുറച്ച് മറ്റ് രാജ്യങ്ങളിൽ നിന്നും എണ്ണ ഇറുമതി ചെയ്യാനുള്ള വഴികളും ഇന്ത്യ തേടുന്നുണ്ട്.

വില കൂടുമോ?

ഉയർന്ന ക്രൂഡ് ഓയിൽ വില നിലനിൽക്കുമ്പോഴും പെട്രോൾ, ഡീസൽ വില കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാണ്. ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം രാജ്യത്തെ ഇന്ധനവിതരണം സുഗമമായി നിലനിർത്താനാണ് സർക്കാർ മുൻഗണന നൽകുന്നത്.

എങ്കിലും വിപണിയിലെ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. വരുന്ന ആഴ്ചകളിലെ ആഗോള ക്രൂഡ് ഓയിൽ വില, വിതരണത്തിലെ സാഹചര്യം എന്നിവയെ ആശ്രയിച്ചായിരിക്കും ഭാവിയിലെ ഇന്ധനവില തീരുമാനിക്കുക. സെപ്റ്റംബർ 23-ന് ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 99 ഡോളറിനടുത്ത് വ്യാപാരം നടന്നിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author