LPG Price Hike: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; LPG സിലിണ്ടർ വില വർധിച്ചു
LPG Cylinder Price Hike: ഒക്ടോബർ ഒന്നാം തീയതി മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്കാണ് ഇന്ന് വർദ്ധനവുണ്ടായത്.
ഒക്ടോബർ മാസം നിരവധി മാറ്റങ്ങളോടെയാണ് (Rule Change From 1st October) തുടക്കമിട്ടത്. ആദ്യ ദിവസം ഉപഭോക്താക്കൾക്ക് ഇരുട്ടടി ആയിരിക്കുകയാണ്. ഒക്ടോബർ 1 ന് അതിരാവിലെ എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറിന്റെ വില പരിഷ്കരിക്കുകയും പുതിയ നിരക്കുകൾ പുറത്തിറക്കുകയും ചെയ്തു..
ഇത് ഉത്സവ സീസണിന് മുന്നോടിയാത് ശരിക്കും ഇരുട്ടടിയായി . എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 62.50 പൈസയാണ് വർദ്ധിപ്പിച്ചത്
ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില എത്രയാണ്?
ഇന്ന് മുതൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ എണ്ണ ഡൽഹിയിൽ 19 കിലോഗ്രാമിന് 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി. സെപ്റ്റംബർ ആദ്യം 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ഈ വില വര്‍ധന എന്നത് ശ്രദ്ധേയം. എന്നാൽ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ വര്‍ദ്ധിച്ച് 2,810 രൂപയായി. ഇത് സെപ്റ്റംബറില്‍ 2,747.50 രൂപയായിരുന്നു വില. മറ്റുപല നഗരങ്ങളിലും ഇതിലും ഉയര്‍ന്ന തോതിലാണ് വില വർധിച്ചിരിക്കുന്നത്. മുംബൈയില്‍ 63 രൂപ വര്‍ധിച്ച് വില 2,764 രൂപയും അതുപോലെ ചെന്നൈയില്‍ 66.50 രൂപ വര്‍ധിച്ച് 2,983 രൂപയിലുമെത്തി. ഏറ്റവും കൂടുത വില വര്‍ധനവ് നടന്നിരിക്കുന്നത് പട്നയിലാണ്. അവിടെ 71.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ വില 3,100.50 രൂപയായിട്ടുണ്ട്. അഹമ്മദാബാദില്‍ 2,831.50 രൂപയും കന്യാകുമാരിയില്‍ 3,046 രൂപയുമായി വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചുവെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല എന്നത് ഒരു ആശ്വാസമാണ്. അതായത് 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ അതേ നിരക്കിൽ ഇപ്പോഴും ലഭ്യമാണ്.
ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ 942 രൂപയും, മുംബൈയിൽ 941.50 രൂപയും, ചെന്നൈയിൽ 957.50 രൂപയും, കൊൽക്കത്തയിൽ 968 രൂപയും ലഖ്‌നൗവില 979.50 രൂപയും പട്നയിൽ 1031.50 രൂപയുമാണ് നിലവിലെ നിരക്ക്. എന്നീ വിലകളിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.