SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kitchen Tips: പാനിൽ ഒട്ടിപ്പിടിക്കാതെ ഇനി ദോശ ചുട്ടെടുക്കാം; ഇതാ എളുപ്പവഴികൾ

കാസ്റ്റ് അയൺ പാനിൽ ദോശ ഒട്ടിപ്പിടിക്കാതെ ചുട്ടെടുക്കാനുള്ള എളുപ്പവഴികൾ എന്തൊക്കെ?

Edited by Karthika V Updated by Karthika V
Published: Sep 30, 2026, 11:43 PM | Updated: Sep 30, 2026, 11:43 PM

ദോശ ചുടുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അത് പാനിൽ ഒട്ടിപ്പിടിക്കുന്നത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. ഒരു നോൺസ്റ്റിക് പാനിൽ ചുട്ടെടുക്കുന്ന പോലെ തന്നെ സാധാരണ കല്ലിലും ഒട്ടിപ്പിടിക്കാതെ ദോശ ചുട്ടെടുക്കാനുള്ള ചില പൊടിക്കൈകൾ നേക്കാം. ദോശക്കല്ല് ശരിയായ രീതിയിൽ ചൂടാക്കുന്നതും എണ്ണ പുരട്ടുന്നതുമാണ് ഇതിൽ പ്രധാനമായും നോക്കേണ്ടത്.

നല്ല മൊരിഞ്ഞ ദോശ, കല്ലിൽ ഒട്ടിപ്പിടിക്കാതെ ചുട്ടെടുക്കാനുള്ള എളുപ്പവഴികൾ നോക്കാം.

കാസ്റ്റ് അയൺ പാനിൽ ദോശ ചുടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള കാസ്റ്റ് അയൺ പാൻ തന്നെ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. എങ്കിലെ പാചകം എളുപ്പമാകൂ. പാൻ നല്ലത് പോലെ വൃത്തിയാക്കുക. ശേഷം പാൻ ചെറുതീയിലിട്ട് നന്നായി ചൂടാക്കിയ ശേഷം ദോശ മാവ് അതിലേക്ക് ഒഴിക്കാം. ഇങ്ങനെ ചെയ്യുന്നത് പാനിൽ ദോശമാവ് ഒട്ടിപിടിക്കുന്നത് തടയും.

ഒരു കാരണവശാലും തീ കൂട്ടിയിട്ട് പാൻ ചൂടാക്കരുത്. എപ്പോഴും ചെറുതീയിലിടുകയാണ് വേണ്ടത്. പാൻ അമിതമായി ചൂടായാലും ശരിയായ രീതിയിൽ ചൂടാവാത്തതും ദോശ ഒട്ടിപ്പിടിക്കാൻ കാരണമാകും. ചൂട് കൂടുതലാണെങ്കിൽ അൽപം വെള്ളം തളിച്ച് ചൂട് ക്രമീകരിക്കണം.

കൂടാതെ ഓരോ തവണ ദോശ ചുടുമ്പോഴും ഒരു എണ്ണത്തുണി ഉപയോഗിച്ച് പാൻ തുടച്ചെടുക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നത് പാൻ കൂടുതൽ മയമുള്ളതാകാൻ സഹായിക്കും. ദോശ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും.

അരമുറി സവാളയോ ഉരുളക്കിഴങ്ങോ വെളിച്ചെണ്ണയിൽ മുക്കി പാനിൽ തേച്ചുപിടിപ്പിച്ചാൽ ദോശ ഒട്ടും ഒട്ടിപ്പിടിക്കാതെ സു​ഗമായി ചുട്ടെടുക്കാൻ സഹായിക്കും. കൂടാതെ, ഫ്രിഡ്ജിൽ നിന്ന് നേരിട്ടെടുത്ത തണുത്ത മാവ് ഉപയോഗിക്കരുത്. പകരം അത് സാധാരണ ഊഷ്മാവിൽ വച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author