Air Fryer Cleaning Tips: സോപ്പും വെള്ളവും മാത്രം മതി! എയർ ഫ്രയറിലെ അഴുക്കും എണ്ണമയവും എളുപ്പം മാറ്റാം
എയർ ഫ്രയറിലെ അഴുക്കും എണ്ണമയവും എളുപ്പത്തിൽ അകറ്റാൻ സോപ്പും വെള്ളവും മാത്രം ഉപയോഗിച്ചാൽ മതി.
മിക്ക അടുക്കളകളിലും ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് എയർ ഫ്രയറുകൾ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ എണ്ണ കുറച്ചുള്ള വിഭവങ്ങൾ തയാറാക്കാം എന്നത് തന്നെയാണ്. എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ എയർ ഫ്രയറിൽ എണ്ണമയവും ഭക്ഷണ അവശിഷ്ടങ്ങളും അടിഞ്ഞുകൂടാൻ സാധ്യതയേറെയാണ്. ഇവ എങ്ങനെ കഴുകുമെന്ന ചിന്തയാണോ നിങ്ങൾക്ക്?
സാധാരണ ഡിഷ് വാഷ് സോപ്പും വെള്ളവും ഉപയോഗിച്ച് തന്നെ ഇത് വൃത്തിയാക്കാനാകും. എയർ ഫ്രയർ എളുപ്പത്തിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ:
- ഡിഷ് വാഷ് ലിക്വിഡ് / സോപ്പ്
- ചൂടുവെള്ളം
- സോഫ്റ്റ് സ്പോഞ്ച്
- മൈക്രോഫൈബർ തുണി
വൃത്തിയാക്കേണ്ട രീതി എങ്ങനെ?
- എയർ ഫ്രയർ വൃത്തിയാക്കുന്നതിന് മുൻപ് പ്ലഗ് ഓഫ് ചെയ്ത് മാറ്റണം. ശേഷം എയർ ഫ്രയറിന്റെ ചൂട് പൂർണ്ണമായും മാറി തണുക്കാൻ അനുവദിക്കുക.
- എയർ ഫ്രയറിന്റെ ബാസ്കറ്റും ഓയിൽ ട്രേയും പുറത്തെടുത്ത ശേഷം അധികമുള്ള എണ്ണമയം ഒരു പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചുമാറ്റുക.
- ശേഷം ബാസ്കറ്റിലും ട്രേയിലും അല്പം ഡിഷ് വാഷ് സോപ്പും ചൂടുവെള്ളവും ഒഴിച്ച് ഒരു 10-15 മിനിറ്റ് നേരം അങ്ങനെ തന്നെ വെക്കുക. ഇങ്ങനെ ചെയ്യുന്നത് അടിപിടിച്ച ഭക്ഷണ അവശിഷ്ടങ്ങൾ എളുപ്പത്തിൽ ഇളകിപ്പോരാൻ സഹായിക്കും.
- തുടർന്ന് സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് നന്നായി തേച്ചു കഴുകണം. നോൺ-സ്റ്റിക് കോട്ടിംഗ് ഉള്ളതിനാൽ സോഫ്റ്റ് സ്പോഞ്ച് മാത്രമെ ഉപയോഗിക്കാവുള്ളൂ. മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് സ്ക്രാച്ച് വീഴാൻ കാരണമാകും.
- സാധാരണ വെള്ളത്തിൽ നന്നായി കഴുകിയ ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച ശേഷം ബാസ്കറ്റും ഓയിൽ ട്രേയും പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.
- എയർ ഫ്രയറിന്റെ പുറംഭാഗം നനഞ്ഞ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടക്കാവുന്നതാണ്. പ്രധാന യൂണിറ്റ് ഒരിക്കലും വെള്ളത്തിൽ മുക്കാൻ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.