SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Coffee: ഇൻസ്റ്റന്റ് കോഫി vs ഫിൽട്ടർ കോഫി; വാർദ്ധക്യത്തെ ചെറുക്കാൻ എതാണ് ബേസ്ഡ് ?

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ‌വ്യത്യസ്ത കാപ്പികൾക്ക് വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്. ലൈംഗിക-പ്രത്യുൽപാദന ആരോഗ്യത്തെയടക്കം കാപ്പി സ്വാധീനിക്കും എന്നാണ് റിപ്പോർട്ട്.

Edited by Ajitha Kumari Reported by Ajitha Kumari
Published: Aug 08, 2026, 03:49 PM | Updated: Aug 12, 2026, 05:49 PM

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയമാണ് കാപ്പി. മിക്ക വ്യക്തികളും ഒരു കപ്പ് കാപ്പിയുമായിട്ടാണ് അവരുടെ ദിവസം തുടങ്ങുന്നത്. കാപ്പിക്ക് ചില ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പുതിയ പഠനം പറയുന്നത് നമ്മൾ കുടിക്കുന്ന കാപ്പിയുടെ തരം അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ്. ഗവേഷകർ പറയുന്നത് പ്രകാരം വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഫിൽറ്റർ കോഫി ഇൻസ്റ്റന്റ് കോഫിയേക്കാൾ സഹായിക്കുമെന്നാണ്. കുടിക്കുന്ന കാപ്പിയുടെ അളവ് ലൈംഗിക-പ്രത്യുൽപാദന ആരോഗ്യത്തെയടക്കം വലിയ രീതിയിലാണ് ബാധിക്കുന്നത്.

എന്താണ് ബയോളജിക്കൽ ഏജിംഗ് (Biological Aging)?

നിങ്ങൾ എത്രവർഷം ജീവിച്ചു എന്നതല്ല ബയോളജിക്കൽ ഏജിംഗ് മറിച്ച് നിങ്ങളുടെ ശരീരത്തിന്റെ പ്രായമാണ്. നിങ്ങളുടെ ജീവിതശൈലിയാണ് ബയോളജിക്കൽ ഏജിംഗിൽ ബാധിക്കുന്നത് അതായത് നിങ്ങളുടെ ഭക്ഷണക്രമം, ഉറക്കം, പുകവലി എന്നിവയെല്ലാം ഇതിൽ ബാധിക്കുന്നതാണ്. ഒരു വ്യക്തി എത്രത്തോളം ആരോഗ്യവാനാണെന്നും വാർദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യതയെക്കുറിച്ചും വ്യക്തമായ ചിത്രം ബയോളിജിക്കൽ എജിങ്ങ് നൽകും.

ഫിൽറ്റർ കോഫിയും ബയോളജിക്കൽ ഏജിംഗും യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ (European Journal of Nutrition) പ്രസിദ്ധീകരിച്ച പുതിയൊരു പഠനം അനുസരിച്ച് ഫിൽട്ടർ ചെയ്ത ബ്ലാക്ക് കോഫി പതിവായി കുടിക്കുന്നവരിൽ പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇൻസ്റ്റന്റ് കോഫി കുടിക്കുന്നവരിൽ ഇത്തരം മാറ്റങ്ങൾ കാണാൻ സാധിച്ചില്ല. കാപ്പിയിൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ സാധ്യതയുള്ള ദൈടെർപീനുകൾ ( Cafestol, Kahweol) ഫിൽട്ടറിംഗിലൂടെ ഫിൽട്ടർ കോഫിയിൽ വേർതിരിക്കപ്പെടുന്നതാണ് ഇതിന് കാരണം എന്നാണ് ഗവേഷകർ പറയുന്നത്.

അതുപോലെ തന്നെ ഫിൽറ്റർ കോഫിയിൽ പലതരം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ ആരോഗ്യപരമായ ഒരു വാർദ്ധക്യത്തിലേക്ക് വ്യക്തികളെ നയിക്കും.

ഫിൽറ്റർ കോഫി നല്ലതാണോ?

കാപ്പിക്കുരുവിൽ ധാരാളം സ്വാഭാവിക എണ്ണ അടങ്ങിയിട്ടുണ്ട്. ഫിൽട്ടർ കോഫി ഉണ്ടാക്കുമ്പോൾ പേപ്പർ ഫിൽട്ടറുകൾ ഈ എണ്ണകളെ അരിച്ചെടുത്ത് മാറ്റും. കാപ്പിയിലെ ദോഷകരമായ LDL കൊളസ്ട്രോൾ കൂട്ടുന്ന രാസവസ്തുക്കളെ പേപ്പർ ഫിൽട്ടർ മാറ്റുന്നതിനാൽ, ഹൃദ്രോഗമുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാണെന്ന് മയോ ക്ലിനിക്ക് (Mayo Clinic) വ്യക്തമാക്കുന്നു.

മിതമായ രീതിയിൽ കാപ്പി കുടിക്കുന്നത് പലവിധത്തിലുള്ള ഹൃദ്രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ചൂണ്ടിക്കാണിക്കുന്നത് ഈ ആരോഗ്യഗുണങ്ങൾ കാപ്പി എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും എന്നാണ്.

കാപ്പിയും ലൈംഗിക-പ്രത്യുൽപാദന ആരോഗ്യവും

കാപ്പിയുടെ ഗുണം ഹൃദയത്തിലും മനസ്സിലും മാത്രം ലഭിക്കുന്നതല്ല. ആരോഗ്യമുള്ള മുതിർന്ന വ്യക്തിക്ക് മിതമായ അളവിൽ കഫീൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും (WHO) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും (NIH) പറയുന്നു. എന്നാൽ ചില ആളുകൾ അമിതമായി കാപ്പി കുടിക്കുമ്പോൾ അവരുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ മാത്രം മതി ഇവർക്ക് ഉറക്കമില്ലായ്മയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകാൻ. ഇത് ലൈംഗിക ആരോഗ്യത്തെയും ഹോർമോണുകളെയും പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.

എത്ര കപ്പ് കാപ്പി കുടിക്കണം?

പ്രതിദിനം അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത് പക്ഷെ എല്ലാവരുടെയും ശരീരം ഒരുപോലെയല്ല. കാപ്പിയുടെ ഫലം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അമിതമായ കഫീൻ ശരീരത്തിലെത്തുമ്പോൾ ചിലരിൽ ഉത്കണ്ഠ, ഉറക്കക്കുറവ്, നെഞ്ചിടിപ്പ്, അല്ലെങ്കിൽ വയറിന് അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ അല്ലെങ്കിൽ കഫീനോട് അലർജിയുള്ള വ്യക്തികൾ എന്നിവർ ശ്രദ്ധിക്കണം. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പറയുന്നത് പ്രകാരം ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം (ഏകദേശം നാലോ അഞ്ചോ കപ്പ്) കാപ്പി സുരക്ഷിതമാണെന്നാണ്.

TAGS:

About the Author