Kitchen Tips: ഈ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; ഏതെല്ലാമെന്ന് അറിയാം!
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ഭക്ഷണം കേടാകാതെ ഇരിക്കാൻ ഫ്രിഡ്ജിലാണ് നാം പല ഭക്ഷണസാധനങ്ങളും സൂക്ഷിക്കുന്നത്. എന്നാൽ, ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾഏതെല്ലാമാണെന്ന് അറിയാം. എല്ലാ ഭക്ഷണങ്ങൾക്കും ഫ്രിഡ്ജിലെ തണുപ്പ് നല്ലതല്ല. ഇത് ചില ഭക്ഷണ സാധനങ്ങളുടെ ഗുണവും രുചിയും നഷ്ടപ്പെടുത്തും. ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷ്യവസ്തുക്കൾ ഏതെല്ലാമാണെന്ന് അറിയാം.
തക്കാളി
ഭൂരിഭാഗം ആളുകളും തക്കാളി വാങ്ങിയാൽ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. എന്നാൽ, തണുപ്പേൽക്കുന്നത് തക്കാളിയുടെ സ്വാഭാവികമായ രുചിയും മണവും നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ അടുക്കളയിലെ വെയിൽ ഏൽക്കാത്ത ഏതെങ്കിലും ഭാഗത്ത് തക്കാളി സൂക്ഷിക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പൊതുവേ തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണമെന്നാണ് പറയുന്നത്. എന്നാൽ, ഫ്രിഡ്ജിലെ തണുപ്പ് ഉരുളക്കിഴങ്ങിന് അനുയോജ്യമല്ല. ഉയർന്ന തണുപ്പ് ഉരുളക്കിഴങ്ങിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റും. ഫ്രിഡ്ജിൽ സൂക്ഷിച്ച ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ നിറവ്യത്യാസവും ഉണ്ടാകും. ഉരുളക്കിഴങ്ങ് പേപ്പർ ബാഗിലാക്കി ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.
ഉള്ളി
ഉള്ളി, സവാള തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തണുപ്പേറ്റ് പൂപ്പൽ പിടിക്കാനും മുളയ്ക്കാനും സാധ്യത കൂടുതലാണ്. സവാളയും ഉരുളക്കിഴങ്ങും ഒരിടത്ത് സൂക്ഷിക്കുകയും ചെയ്യരുത്. കാരണം, ഇവ പുറത്തുവിടുന്ന വാതകങ്ങളും ഈർപ്പവും കാരണം ഇവ രണ്ടും പെട്ടെന്ന് തന്നെ കേടാകാൻ സാധ്യതയുണ്ട്. എന്നാൽ, മുറിച്ച സവാള ഉണങ്ങിപ്പോകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ, ഇവ വേഗം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വെളുത്തുള്ളി
സവാളയും ഉള്ളിയും പോലെ തന്നെ വെളുത്തുള്ളിയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണസാധനമാണ്. വെളുത്തുള്ളി അല്ലികൾ തണുപ്പും ഈർപ്പവും ഏൽക്കുമ്പോൾ പെട്ടെന്ന് മുളയ്ക്കുകയോ പൂപ്പൽ പിടിക്കുകയോ റബ്ബർ പോലെ ആകുകയോ ചെയ്യും. നേരിട്ട് വെയിൽ ഏൽക്കാത്ത സ്ഥലത്ത് വായു സഞ്ചാരമുള്ള പാത്രത്തിൽ വേണം വെളുത്തുള്ളി സൂക്ഷിക്കാൻ.
തേൻ
തേൻ പലരും ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഭക്ഷണസാധനമാണ് തേൻ. തേൻ തണുപ്പ് കൂടുതലാകുമ്പോൾ കട്ടിയാകും. സാധാരണ അന്തരീക്ഷത്തിൽ വായു കടക്കാത്ത കുപ്പിയിൽ തേൻ അടച്ചുവച്ച് സൂക്ഷിക്കാം. ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി സ്വാഭാവികമായി ഉള്ളതിനാൽ തേൻ കേടാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.