SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

UPI MDR: സൗജന്യ യുപിഐ കാലം അവസാനിക്കുന്നു, വ്യാപാരികൾക്ക് പുതിയ ഫീസ് വരുന്നു

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികുടെ യുപിഐ ഇടപാടുകൾക്ക് 0.4% എംഡിആർ ബാധകമാണ്

Written By Mekha P Panicker Updated by Roniya Baby
Published: Sep 16, 2026, 04:29 PM | Updated: Sep 16, 2026, 04:29 PM

ഇന്ന് ബഹുഭൂരിപക്ഷം ആളുകളും യുപിഐ ഇടപാടുകളാണ് നടത്തുന്നത്. വ്യക്തികൾ തമ്മിലുള്ളത് മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിലെ ഇടപാടുകൾക്കും പലരും ആശ്രയിക്കുന്നത് യുപിഐ ഇടപാടുകളാണ്. എന്നാൽ ഇന്ത്യയിലെ മെർച്ചന്റ് യുപിഐ ഇടപാടുകളിൽ മാറ്റം വരുന്നു. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും.

ആറ് വർഷത്തിലേറെയായി വ്യാപാര ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കിയിരുന്നില്ല. അതെസമയം മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഉപഭോക്താക്കളുടെ കൈവശം നിന്ന് ഈടാക്കില്ല. സർക്കാരിലേക്ക് ഈ തുക പോകുകയുമില്ല. പകരം, പണമിടപാട് സുഗമമാക്കാൻ സഹായിക്കുന്ന ബാങ്കുകൾ, പേയ്മെന്റ് ആപ്പുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് ഈ തുക പങ്കുവെയ്ക്കുക. യുപിഐ ഇടപാടുകളുടെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം സൗജന്യ ഇടപാടുകൾ തുടർന്നത്.

എന്തിനാണ് ഈ ഫീസ്?

യുപിഐ സംവിധാനം പ്രവർത്തിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് ഈ തുക സഹായിക്കും. ഇതിൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കൽ, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, സിസ്റ്റത്തിന്റെ വിശ്വാസ്യത ഉറപ്പാക്കൽ, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടുന്നുണ്ട്. സർക്കാർ പ്രോത്സാഹനങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം കമ്പനികൾക്ക് സ്ഥിരമായ ഒരു വരുമാന സ്രേതസ്സ് നൽകാനാണ് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കൊണ്ടുവന്നിരിക്കുന്നത്.

എത്ര രൂപ നൽകണം?

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതാമനം നിരക്കിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ആണ് ബാധിക്കുന്നത്. ഉദാഹരണത്തിന് 3,000 രൂപയുടെ ഇടപാടിൽ 12 രൂപയാകും എംഡിആര്‍. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് പരാമധി 300 രൂപയായിരിക്കും നിരക്ക്.

ഇന്ധനം, റെയിൽവേ, ടെലികോം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ശതമാനക്കണക്കിന് പകരം 5 രൂപയുടെ സ്ഥിര ഫീസ് ഈടാക്കും. മ്യൂച്വൽ ഫണ്ടുകൾ, സെക്യൂരിറ്റീസ് ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾക്ക് 0.02 ശതമാനം നിരക്കിൽ എംഡിആർ ബാധകമായിരിക്കും. ഇതിന് പരമാവധി 300 രൂപ വരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്.

ചെറിയ കച്ചവടങ്ങൾക്കോ?

മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനം നേടുന്ന ചെറുകിട വ്യാപാരികൾക്ക് പുതിയ ഫീസ് ബാധകമല്ല. അവർക്ക് തുടർന്നും സീറോ-എംഡിആർ ഇടപാടുകൾ നടത്താം. ഗ്രാമീണ, അർദ്ധനഗര പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികളുടെ ക്യുആർ (QR) പേയ്‌മെന്റുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന ആകെ ഫീസിന്റെ 5 ശതമാനം തുക ചെറുകിട വ്യാപാരികൾക്കായി മാറ്റിവെക്കും. ഗ്രാമങ്ങളിലും ചെറിയ നഗരങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ഈ തുക ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author