Railway Fine: റെയിൽവേ ശുചിത്വം കർശനമാക്കുന്നു, മാലിന്യ നിക്ഷേപത്തിനുള്ള പിഴ ഇരട്ടിയാക്കി
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുള്ള പിഴ 500 രൂപയിൽ നിന്ന് 1,000 രൂപയായി വർദ്ധിപ്പിച്ചു.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുള്ള പിഴ ഇരട്ടിയാക്കി. പിഴ തുക 500 രൂപയിൽ നിന്ന് 1,000 രൂപയായി വര്‍ദ്ധിപ്പിച്ചു. റെയിൽവേ നെറ്റ്‌വർക്കിലുടനീളം ശുചിത്വം മെച്ചപ്പെടുത്താനും യാത്രക്കാർ മാലിന്യം ഉപേക്ഷിക്കുന്നത് തടയാനുമാണ് നീക്കം.
ആഗസ്റ്റ് 24-ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ റെയിൽവേ മന്ത്രാലയം പുതുക്കിയ പിഴ സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ഈ നിയമങ്ങൾ 2026-ലെ ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ ( Indian Railways Amendment Rules, 2026) എന്ന് അറിയപ്പെടും. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരും.
ഭേദഗതി വരുത്തിയ ചട്ടപ്രകാരം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകൾക്കുള്ളിലും മാലിന്യം വലിച്ചെറിയുന്നതിനുള്ള പിഴ 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്. പിഴ അടയ്ക്കാൻ പരാജയപ്പെടുന്നവർക്കെതിരെ കോടതിയിൽ നിയമനടപടി സ്വീകരിക്കാം. കോടതിയില്‍ 2,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.
2012-ലെ ഇന്ത്യൻ റെയിൽവേ ചട്ടപ്രകാരം സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിംഗ് വിഭാഗത്തിലെ തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥർ, റെയിൽവേ അധികാരികൾ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ പിഴ ഈടാക്കാവുന്നതാണ്.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം ഇടാൻ പാടില്ല. കൂടാതെ, അനുവദിക്കപ്പെട്ട സ്ഥലങ്ങൾ ഒഴികെ മറ്റെവിടെയും പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകുക, വണ്ടികളോ തുണികളോ പാത്രങ്ങളോ കഴുകുക, സാധനങ്ങൾ കൂട്ടിയിടുക തുടങ്ങിയ കാര്യങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. മാത്രമല്ല യാത്രക്കാര്‍ക്ക് റെയിൽവേ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ കോച്ചുകളിലോ റെയിവെയും സ്ഥലങ്ങളിലോ പോസ്റ്ററുകള്‍ ഒട്ടിക്കാനോ മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ എഴുതാനോ വരയ്ക്കാനോ പറ്റില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.