SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Revoked 18 Superfast Train Status: 18 ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി എടുത്തുകളയുന്നു

Utility

18 ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയില്‍വേ നിര്‍ത്തലാക്കുന്നു, ടിക്കറ്റ് നിരക്ക് കുറയും.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 03, 2026, 01:05 PM | Updated: Nov 03, 2026, 01:05 PM

18 ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി എടുത്തുകളയാൻ ഇന്ത്യൻ റെയിൽവേ. 2027 ജനുവരി 1 മുതലാണ് 18 ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവിയാണ് നിർത്തലാക്കുന്നത്. സാധാരണ എക്സ്പ്രസ് ട്രെയിനുകളായി ഇനി ഇവ സർവീസ് നടത്തും. പൂർണഗിരി ജനശതാബ്ദി, സപ്തക്രാന്തി, ശ്രംജീവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

സൂപ്പർഫാസ്റ്റ് പദവി എടുത്തുകളയുന്നതോടെ യാത്രക്കാർ ജനുവരി 1 മുതൽ ഇനി ഈ ട്രെയിനുകളിൽ അധിക ചാർജ് നൽകേണ്ടതില്ല.

എന്തിനാണ് സൂപ്പർഫാസ്റ്റ് പദവി കളയുന്നത്?

റെയിൽവേ ചട്ടങ്ങൾ പ്രകാരം ഒരു ട്രെയിനിന് സൂപ്പർഫാസ്റ്റ് പദവി ലഭിക്കണമെങ്കിൽ അതിന്റെ ശരാശരി വേഗത മണിക്കൂറിൽ കുറഞ്ഞത് 55 കിലോമീറ്റർ ആയിരിക്കണം. ട്രെയിൻ സഞ്ചരിക്കുന്ന മൊത്തം ദൂരത്തെ യാത്രയ്ക്കായി എടത്ത മൊത്തം സമയം കൊണ്ട് ഹരിച്ചാണ് ഈ വേഗത കണക്കാക്കുന്നത്.

റെയിൽവേ നടത്തിയ പുനഃപരിശോധനയിൽ 18 ട്രെയിനുകളുടെ ശരാശരി വേഗത നിശ്ചിത മാനദണ്ഡത്തേക്കാൾ കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ സൂപ്പർഫാസ്റ്റ് പദവി എടുത്ത് കളയുന്നത്.

സൂപ്പർഫാസ്റ്റ് പദവി നിർത്തലാക്കിയ ട്രെയിനുകൾ:

ട്രെയിൻ / പഴയ നമ്പർ / പുതിയ നമ്പർ

  1. തനക്പൂർ - ദില്ലി ജംഗ്ഷൻ / 12035 / 15317
  2. ദില്ലി ജംഗ്ഷൻ - തനക്പൂർ / 12036 / 15318
  3. ഡെറാഡൂൺ - കാഠ്ഗോദാം / 12091 / 15315
  4. കാഠ്ഗോദാം - ഡെറാഡൂൺ / 12092 / 15316
  5. മൊറാദാബാദ് - രാംനഗർ / 25013 / 15313
  6. രാംനഗർ - മൊറാദാബാദ് / 25014 / 15314
  7. മൊറാദാബാദ് - രാംനഗർ / 25035 / 15335
  8. രാംനഗർ - മൊറാദാബാദ് / 25036 / 15336
  9. ഇസ്ലാംപൂർ - ന്യൂ ദില്ലി / 20801 / 18633
  10. ന്യൂ ദില്ലി - ഇസ്ലാംപൂർ / 20802 / 18634
  11. ദർബംഗ - ജലന്ധർ സിറ്റി / 22551 / 15541
  12. ജലന്ധർ സിറ്റി - ദർബംഗ / 22552 / 15542
  13. പാട്ലിപുത്ര - ചണ്ഡീഗഡ് / 22355 / 13255
  14. ചണ്ഡീഗഡ് - പാട്ലിപുത്ര / 22356 / 13256
  15. മുസാഫർപൂർ - ആനന്ദ് വിഹാർ ടെർമിനൽ / 12557 / 15577
  16. ആനന്ദ് വിഹാർ ടെർമിനൽ - മുസാഫർപൂർ / 12558 / 15578
  17. രാജ്ഗിർ - ന്യൂ ദില്ലി / 12391 / 13291
  18. ന്യൂ ദില്ലി - രാജ്ഗിർ / 12392 / 13292

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author