SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Jio: ഒരു റീച്ചാർജിനൊപ്പം ഒന്ന് സൗജന്യം! ജിയോ 'Buy 1 Get 1 Free' ഓഫർ എങ്ങനെ ക്ലെയിം ചെയ്യാം?

Utility

ജിയോയുടെ Buy 1 Get 1 ഓഫറിനെ കുറിച്ച് അറിയുമോ? ഈ ഓഫർ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് നോക്കാം.

Edited by Karthika V Updated by Karthika V
Published: Nov 11, 2026, 01:09 PM | Updated: Nov 11, 2026, 01:09 PM

“Buy 1 Get 1 Free” റീച്ചാര്‍ജ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 299 രൂപയുടെയോ, 349 രൂപയുടെയോ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്ന അര്‍ഹരായ ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇത്തരത്തിൽ റീച്ചാർജ് ചെയ്യുമ്പോൾ അവർക്ക് അതേ പ്ലാനിലുള്ള മറ്റൊരു റീച്ചാർജ് സൗജന്യമായി ലഭിക്കും. അതിലൂടെ പണം കൂടുതൽ ചെലവാക്കാതെ തന്നെ പ്ലാനിന്റെ കാലാവധി ഉപയോക്താക്കൾക്ക് ഇരട്ടിയാക്കാൻ സാധിക്കും.

പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. സൗജന്യ വൗച്ചർ കൂടി റീച്ചാർജ് ചെയ്യുമ്പോൾ 56 ദിവസത്തെ കാലാവധി കിട്ടും. 349 രൂപ പ്ലാനിൽ ദിവസവും രണ്ട് ജിബി ഡാറ്റ, ട്രൂ ഫൈവ് ജി അണ്‍ലിമിറ്റഡ് എന്നിവ ലഭിക്കും. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് 299 പ്ലാനില്‍ ലഭിക്കുന്നത്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ലഭ്യമാണ്. ഇത് കൂടാതെ പ്രതിദിനം 100 എസ്എംഎസ് വരെ സൗജന്യമായും ലഭിക്കും.

അതേസമയം തെരഞ്ഞെടുത്ത മൊബൈല്‍ നമ്പറുകള്‍ക്ക് മാത്രമെ നിലവില്‍ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് ഔദ്യോഗികമായി പ്രോമോഷണല്‍ എസ്എംഎസ് ലഭിച്ചിട്ടില്ല എങ്കിൽ, മൈജിയോ ആപ്പ് വഴി ഓഫറിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം.


7 ദിവസത്തിനുള്ളിൽ തന്നെ സൗജന്യ വൗച്ചര്‍ നിങ്ങൾക്ക് ലഭിക്കും. ആദ്യം റീച്ചാര്‍ജ് ചെയ്തതിന് ഏഴ് ദിവസത്തിനകമായിരിക്കും സൗജന്യ റീച്ചാര്‍ജ് വൗച്ചര്‍ മൈജിയോ ആപ്പിലെ വൗച്ചേഴ്‌സ് എന്ന വിഭാഗത്തില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യുക.

ഓഫർ എങ്ങനെ പരിശോധിക്കാം, ക്ലെയിം ചെയ്യാം?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author