Jio Voice Only Plan: ഡാറ്റ വേണ്ടാത്തവർക്ക് പുതിയ 'വോയ്സ് ഒൺലി' പ്ലാനുകളുമായി ജിയോ; നിരക്ക് 147 മുതൽ
ഇൻറർനെറ്റ് ഡേറ്റ വേണ്ടാത്തവർക്കായി പുതിയ വോയ്സ് ഒൺലി പ്ലാൻ അവതരിപ്പിച്ച് ജിയോ.
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കാളെ ലക്ഷ്യമിട്ടുള്ളതാണ് വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍. വോയ്‌സ് കോളുകള്‍ മാത്രം ചെയ്യുന്നവർക്ക് ഈ പ്ലാനുകൾ ഉപകാരപ്പെടും.
147 രൂപ മുതലാണ് ഈ പ്ലാനുകൾ തുടങ്ങുന്നത്. ആറ് വ്യത്യസ്ത പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ആറെണ്ണത്തിൽ നാലെണ്ണം ചെറിയ കാലാവധിയുള്ള പ്ലാനുകളാണ്. മറ്റ് രണ്ടെണ്ണം ദീര്‍ഘകാല കാലാവധിയുള്ള പ്ലാനുകളുമാണ്. ദീര്‍ഘകാല പ്ലാനുകളില്‍ ജിയോ ടിവി, ജിയോ എഐ ക്ലൗഡ് എന്നീ സേവനങ്ങളും കിട്ടും. പ്ലാനുകൾ അനുസരിച്ച് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി വോയ്‌സ് കോളുകളും 300 മുതല്‍ 3,600 എസ്എംഎസുകളും ലഭ്യമാണ്.
ചെറിയ കാലാവധിയുള്ള പ്ലാനുകളും മറ്റ് വിവരങ്ങളും അറിയാം
147 രൂപ പ്ലാന്‍
കാലാവധി: 22 ദിവസം
അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും.
177 രൂപ പ്ലാന്‍
കാലാവധി: 28 ദിവസം
അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും
196 രൂപ പ്ലാന്‍
കാലാവധി: 30 ദിവസം
അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും
197 രൂപ പ്ലാന്‍
കാലാവധി: ഒരു കലണ്ടര്‍ മാസം
അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും
ദീര്‍ഘകാല കാലാവധിയുള്ള പ്ലാനുകൾ
448 രൂപയുടെ പ്ലാൻ
കാലാവധി - 84 ദിവസം
അണ്‍ലിമിറ്റഡ് കോള്‍, 1000 എസ്എംഎസ്
1,748 രൂപയുടെ പ്ലാൻ
കാലാവധി - 336 ദിവസം
അണ്‍ലിമിറ്റഡ് കോള്‍, 3600 എസ്എംഎസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.