iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Ladli Behna Yojana: ലാഡ്‌ലി ബെഹ്നാ യോജനയ്ക്ക് എങ്ങനെ അപേക്ഷിക്കാം? അറിയാം വിശദവിവരങ്ങൾ

Utility

MP Ladli Bahna Yojana Offline Registration: ലാഡ്‌ലി ബെഹ്നാ യോജനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അത് ഓൺലൈൻ ആയി സമർപ്പിക്കാനാകുമോ എന്നൊരു സംശയം സ്വഭാവതികമാണ് അല്ലെ?

Ladli Bahna Yojana Online Application: ലാഡ്‌ലി ബെഹ്നാ യോജന പദ്ധതി എന്നത് ഗുണഭോക്താക്കളായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയാണ്. മധ്യപ്രദേശ് സർക്കാരിന്റെ ഈ പദ്ധതി രാജ്യമൊട്ടാകെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്.

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയെ കുറിച്ച് സംശയങ്ങൾ ഏറെയാണ്. അതിൽ കൂടുതലും അപേക്ഷാപ്രക്രിയയെ കുറിച്ചാണ്. പല സ്ത്രീകളിലും ഉണ്ടാകുന്ന സംശയം അല്ലെങ്കിൽ അവർ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് അവർക്ക് ഈ പദ്ധതിക്കായി മൊബൈൽ ഫോണോ അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയുമോ? എന്നതാണ്. എന്നാൽ ആ സംശയം ഇനി വേണ്ട കാരണം ഈ പദ്ധതിയിലേക്ക് ഓൺലൈൻ അയി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല.

ഈ യോജനയുടെ മുഴുവൻ പ്രക്രിയയും നിയുക്ത കേന്ദ്രങ്ങളിലൂടെയും സർക്കാർ ഉദ്യോഗസ്ഥരിലൂടെയുമാണ് നടത്തുന്നത്. Ladli Bahna Yojana ക്കായി എങ്ങനെ അപേക്ഷിക്കണമെന്നും, അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം...

സ്ത്രീകൾക്ക് ഈ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമോ?

  1. ലാഡ്‌ലി ബെഹ്നാ യോജനയുടെ അപേക്ഷാ ഫോം സ്ത്രീകൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയില്ല.
  2. അപേക്ഷകൾ അംഗീകൃത സർക്കാർ ക്യാമ്പുകൾ വഴിയോ, കേന്ദ്രങ്ങൾ വഴിയോ മാത്രമേ സമർപ്പിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വ്യാജ വെബ്‌സെറ്റുകളോ ലിങ്കുകളോ വഴി പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

ഓഫ്‌ലൈനായി അപേക്ഷിക്കേണ്ട വിധം എങ്ങനെ?

  1. അപേക്ഷകൾ സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ തന്നെ ഓരോ ഗ്രാമപഞ്ചായത്തിലും വാർഡ് ഓഫീസുകളിലും അങ്കണവാടികളിലോ സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.
  2. പദ്ധതി നേടാൻ യോഗ്യരായ സ്ത്രീകൾ നേരിട്ട് ക്യാമ്പിൽ എത്തണം.
  3. സർക്കാർ ജീവനക്കാർ ഒദ്യോഗിക പോർട്ടലിൽ അപേക്ഷ രജിസ്റ്റർ ചെയ്യും ഒപ്പം അപേക്ഷകരുടെ ഫോട്ടോ എടുക്കുകയും അവരുടെ ബയോമെട്രിക് പരിശോധന നടത്തും.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം?

ക്യാമ്പിലേക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാൻ പോകുന്ന സ്ത്രീകൾ ഇവ കൈവശം കരുതണം.

  • കുടുംബ ഐഡി (സമഗ്ര ഐഡി)
  • വ്യക്തിഗത ഐഡി
  • ആദർ കാർഡ്
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുട ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഒപ്പം അക്കൗണ്ടിൽ ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ (DBT) സൗകര്യം നിർബന്ധമായും സജീവമാക്കണം.

അപേക്ഷാ നടപടികൾക്ക് പണം നൽകണോ?

ലാഡ്‌ലി ബെഹ്നാ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ അപേക്ഷാ പ്രക്രിയയും സൗജന്യമാണ്.

ഒരു കേന്ദ്രത്തിലും ഫോം പൂരിപ്പിക്കുന്നതിനോ ഇ-കെവൈസി പൂരിപ്പിക്കുന്നതിനോ യാതൊരു ഫീസുമില്ല.

ഇനി ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.