SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

WhatsApp Web: ഓഫീസിലെയും പൊതുസ്ഥലങ്ങളിലെയും സിസ്റ്റങ്ങളിൽ വാട്‌സ്ആപ്പ് വെബ് ലോ​ഗ് ഔട്ട് ചെയ്യാറില്ലേ? മുന്നറിയിപ്പ്

Utility

ഓഫീസിലെയും പൊതുസ്ഥലങ്ങളിലെയും സിസ്റ്റങ്ങളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ? ലോഗ് ഔട്ട് ചെയ്യാൻ മറക്കല്ലേ…

Edited by Karthika V Updated by Karthika V
Published: Nov 23, 2026, 07:08 PM | Updated: Nov 23, 2026, 07:08 PM

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യാതെ പോകുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. നിങ്ങളും അങ്ങനെ ചെയ്യുന്നവർ ആണോ? എങ്കിൽ ഇനി സൈബർ കുറ്റവാളികളുടെ ഇരയായി നിങ്ങൾ മാറിയേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ലോഗ് ഇൻ ചെയ്ത നിലയിൽ തുടരുന്ന സെഷനുകളുടെ നിയന്ത്രണം സൈബർ കുറ്റവാളികൾ ഏറ്റെടുക്കുകയും ആ വ്യക്തിയെ തട്ടിപ്പിന് ഇരയാക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിങ് ജാഗ്രതാ നിർദ്ദേശം നൽകി.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓഫീസ് ലാപ്ടോപ്പുകളിലും പബ്ലിക് ആയിട്ട് ഉപയോ​ഗിക്കുന്ന സിസ്റ്റത്തിലും നിങ്ങൾ വാട്സ്ആപ്പ് വെബ് ലോ​ഗൗട്ട് ചെയ്യാതെ പോയാൽ ഉപയോക്താവിന്റെ സന്ദേശങ്ങളും കോൺടാക്റ്റുകളും ഗ്രൂപ്പ് ചാറ്റുകളും മറ്റുള്ളവർക്ക് കാണാൻ സാധിച്ചേക്കാം. ഇത് കൂടാതെ ആ വാട്സ്ആപ്പ് അക്കൗണ്ട് ഉടമയുടെ പേരിൽ വിശ്വാസ്യത മുതലെടുത്ത് തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്.

ബ്രൗസർ വിൻഡോയോ ടാബോ ക്ലോസ് ചെയ്തത് കൊണ്ട് മാത്രം വാട്‌സ്ആപ്പ് സെഷൻ അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികളുടെ കടന്നുകയറ്റം ഒഴിവാക്കാൻ ഓരോ തവണ ഉപയോഗിച്ച ശേഷവും വാട്സ്ആപ്പ് വെബ് നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഓഫീസ് കമ്പ്യൂട്ടറുകൾ, പങ്കിടുന്ന സിസ്റ്റങ്ങൾ, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകൾ, മറ്റുള്ളവർ ഉപയോഗിക്കാൻ സാധ്യതയുള്ള ഡിവൈസുകൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി പ്രധാനപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുതെന്നും നിർദ്ദേശമുണ്ട്.. പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറിലാണ് നിങ്ങൾ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതെങ്കിൽ നിര്ഡബന്ധമായും ഇന്‍കോഗ്നിറ്റോ അല്ലെങ്കില്‍ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൃത്യസമയത്ത് തന്നെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author