SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

Nothing Screenless AI Device: സ്‌ക്രീനില്ലാത്ത എഐ ഉപകരണം വിപണിയിലെത്തിക്കാൻ നത്തിങ്; ലോഞ്ച് ഡിസംബറിൽ!

Utility

വിപണി പിടിക്കാൻ നത്തിങ്ങിൻറെ സ്ക്രീനില്ലാത്ത എഐ ഉപകരണം ഉടനെത്തും. ലോഞ്ച് ഡിസംബറിലെന്ന് സ്ഥിരീകരണം.

Edited by Karthika V Updated by Karthika V
Published: Nov 09, 2026, 02:10 PM | Updated: Nov 09, 2026, 02:10 PM

സ്‌ക്രീനില്ലാത്ത ആദ്യ എഐ ഉപകരണം വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് പ്രമുഖ ടെക് ബ്രാന്‍ഡ് നത്തിങ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും ശേഷം എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് കമ്പനി. ഈ ഉപകരണം ഡിസംബറിൽ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി സിഇഒ കാള്‍ പേയ് സ്ഥിരീകരിച്ചിരിക്കുന്നത്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നത്തിങ്ങിന്റെ തനതായ ഡിസൈൻ മികവും മികച്ച സവിശേഷതകളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ ഉപകരണമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ ഉൽപ്പന്നത്തിന്റെ പേര്, വില, ലോഞ്ച് തീയതി, സാങ്കേതിക വിവരങ്ങൾ (Specifications) എന്നിവ വരും ദിവസങ്ങളിലായിരിക്കും കമ്പനി ഔദ്യോഗികമായി പുറത്തുവിടുക.

സാധാരണ സ്മാർട്ട്‌ഫോണുകളിലോ ആപ്പുകളിലോ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നത്തിങ്ങിന്റെ പുതിയ എഐ ഉപകരണമെന്ന് സ്ഥാപകൻ കാൾ പേയ് വ്യക്തമാക്കുന്നു. ഇതിൽ സ്ക്രീൻ ഉണ്ടായിരിക്കില്ല. കൂടാതെ ഇതൊരു മൊബൈൽ ആപ്പായി അവതരിപ്പിക്കാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ രംഗത്തെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യകാലത്ത് പ്രൊഫഷണൽ രംഗത്താണ് പേഴ്സണൽ കമ്പ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും കൂടുതൽ പ്രചാരം നേടിയിരുന്നത്. അതിന് ശേഷമാണ് സാധാരണക്കാരിലേക്ക് ഇവയെല്ലാം എത്തിയതെന്നും കാൾ പേയ് ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയിൽ തന്നെയാണ് AI സാങ്കേതികവിദ്യയും ആദ്യം തൊഴിൽ മേഖലയിലായിരിക്കും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഉപകരണത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, വോയ്സ് നിർദ്ദേശങ്ങൾ വഴിയായിരിക്കാം ഇത് പ്രവർത്തിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. ജോലിക്കിടയിലെ പ്രധാന ആശയങ്ങളും വിവരങ്ങളും ഫോണെടുക്കാതെ തന്നെ എളുപ്പത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ട്രാൻസ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഗോള ടെക് കമ്പനികളുള്ളത്. എഐ പെൻഡന്റുകൾ, സ്മാർട്ട് ഗ്ലാസുകൾ, ധരിക്കാവുന്ന മറ്റ് ഉപകരണങ്ങൾ (Wearables) എന്നിവ ഇതിനോടകം തന്നെ വിപണിയിൽ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത വലിയ എഐ ഉപകരണം ഏതായിരിക്കും എന്ന അന്വേഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ പ്രായോഗികമായി പ്രയോജനപ്പെടുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനികൾ മുൻഗണന നൽകേണ്ടതെന്ന് കാൾ പേയ് അഭിപ്രായപ്പെടുന്നു.

ഹ്യൂമൻ എഐ പിൻ, ആമസോണിന്റെ ഡിവൈസുകൾ എന്നിവയ്ക്ക് പിന്നാലെ ഡിസംബറിൽ നത്തിങ് കൂടി പുതിയ എഐ ഉപകരണം അവതരിപ്പിക്കുന്നതോടെ സ്ക്രീനില്ലാത്ത ഗാഡ്‌ജെറ്റുകളുടെ വിപണിയിൽ മത്സരം കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author