SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

EPFO Family Pension: പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ എന്തുചെയ്യും? കുടുംബ പെന്‍ഷന് അര്‍ഹത ആര്‍ക്കെല്ലാം?

Utility

ഇപിഎഫ്ഒ പെൻഷൻ വാങ്ങുന്നയാൾ മരണപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളും കുടുംബ പെൻഷൻ നിയമങ്ങളും

Written By Mekha P Panicker Updated by Roniya Baby
Published: Oct 11, 2026, 11:06 AM | Updated: Oct 11, 2026, 11:06 AM

ഇപിഎഫ്ഒ (EPFO) പെൻഷൻ വാങ്ങുന്ന ഒരാൾ മരണപ്പെട്ടാൽ എന്തായിരിക്കും തുടർനടപടി? മരണവിവരം ഔദ്യോഗികമായി അറിയിക്കുകയും രേഖകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതുവരെ പെൻഷൻ തുക തുടർന്നും അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരിക്കും. അർഹതയില്ലാത്ത തുക അക്കൗണ്ടിൽ തുടർന്നാൽ നിയമപരമായ പല പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് പെൻഷൻ ലഭിച്ചിരുന്ന വ്യക്തി മരണപ്പെട്ടാൽ ഇക്കാര്യം ഇപിഎഫ്ഒയെ എത്രയും പെട്ടെന്ന് തന്നെ അറിയിക്കുക.

പെൻഷൻ ലഭിക്കുന്ന വ്യക്തി മരണപ്പെട്ടാൽ കുടുംബാംഗങ്ങൾ സ്വയമേവ പെൻഷന് അർഹരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഇപിഎഫ്ഒയുടെ കുടുംബ പെൻഷൻ രീതി വ്യത്യസ്തമാണ്. പെൻഷൻകാർ മരിച്ചതിന് ശേഷം അക്കൗണ്ടിലേക്ക് എത്തുന്ന തുക അധികമായി നൽകിയ തുകയായി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ മരണദിവസം വരെ മാത്രമാണ് പെൻഷൻ ലഭിക്കാൻ അർഹതയുള്ളത്. അതിനുശേഷമുള്ള ഏത് തുകയും ബാങ്കിന് തിരിച്ചുപിടിക്കാൻ അർഹതയുണ്ട്.

പെൻഷൻ ആരംഭിക്കുമ്പോൾ തന്നെ ബാങ്ക് പെൻഷൻകാരനിൽ നിന്ന് ഇക്കാര്യം സൂചിപ്പിക്കുന്ന സമ്മതപത്രം വാങ്ങിയിട്ടുണ്ടാകും. മരണ സർട്ടിഫിക്കറ്റ് കിട്ടിയാൽ ബാങ്ക് കണക്കുകൾ തീർപ്പാക്കും. അധികമായി കൊടുത്ത പണം തിരിച്ചുപിടിക്കുകയും ബാക്കി പണം നോമിനിക്കോ അവകാശിക്കോ നൽകും.

പെൻഷൻ വാങ്ങുന്ന വ്യക്തി മരണപ്പെട്ടാൽ വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് കുടുംബമാണ്. ഇതിനൊപ്പം ഇപിഎഫ്ഒ ശാഖയിലും ബാങ്കിലുമായി അക്കൗണ്ട് അവസാനിപ്പിക്കുന്നതായി എഴുതി തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം.

കുടുംബ പെൻഷൻ

ബന്ധപ്പെട്ട ഇപിഎഫ്ഒ ശാഖയെ മരണവിവരം അറിയിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്ത ശേഷം കുടുംബത്തിന് മരിച്ചയാളുടെ പെൻഷൻ ക്ലെയിം ചെയ്യാവുന്നതാണ്. തുടർന്ന് ആനുകൂല്യങ്ങൾക്കായി ജീവിതപങ്കാളിക്ക് ഫാമിലി പെൻഷനായി അപേക്ഷിക്കാം.

ജീവിതപങ്കാളിക്ക് മരണംവരെയോ അല്ലെങ്കിൽ പുനർവിവാഹം കഴിയുന്നത് വരെയോ പെൻഷൻ തുടർന്നും ലഭിക്കും. പക്ഷേ ഈ തുക പെൻഷൻകാർക്ക് ലഭിച്ചിരുന്ന തുകയ്ക്ക് തുല്യമായിരിക്കില്ല മറിച്ച് തുകയുടെ 50 ശതമാനമാണ്.

മരിച്ച വ്യക്തിയുടെ മക്കൾക്ക് 25 വയസ്സ് വരെ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. ഒരേസമയം രണ്ട് കുട്ടികൾക്ക് മാത്രമേ ഇതിന് അർഹതയുള്ളൂ. കുട്ടികൾക്കുള്ള തുക പങ്കാളിക്ക് ലഭിക്കേണ്ട പെൻഷന്റെ 25 ശതമാനമാണ്.

മാതാപിതാക്കൾ രണ്ടുപേരും മരണപ്പെടുകയാണെങ്കിൽ അനാഥരായ കുട്ടികൾക്ക് പങ്കാളിക്ക് ലഭിക്കേണ്ട പെൻഷന്റെ 75 ശതമാനം ലഭിക്കും. പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹരായ കുട്ടികളുടെ പ്രായപരിധിയും എണ്ണവും സാധാരണ കുട്ടികൾക്ക് ബാധകമായതുപോലെ തന്നെയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author