SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Aadhar Card for NRI: പ്രവാസികളുടെ ആധാർ ആശങ്കയ്ക്ക് വിരാമം; ഇന്ത്യ സന്ദർശിക്കുമ്പോൾ എളുപ്പത്തിൽ ആധാർ സ്വന്തമാക്കാം

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഇന്ത്യ സന്ദർശിക്കുമ്പോൾ താമസ നിബന്ധന ഇല്ലാതെ തന്നെ ആധാര്‍ രേഖയ്ക്കായി അപേക്ഷിക്കാം.

Written By Mekha P Panicker Updated by Karthika V
Published: Sep 26, 2026, 07:27 PM | Updated: Sep 26, 2026, 07:27 PM

റെസിഡൻഷ്യൽ സ്റ്റാറ്റസ് സംബന്ധമായ സംശയങ്ങൾ കാരണം പല പ്രവാസികളും ഇന്ത്യ സന്ദർശിക്കുമ്പോൾ ആധാർ കാർഡിന് അപേക്ഷിക്കാൻ മടിക്കാറുണ്ട്. ഇന്ത്യയിൽ തുടർച്ചയായി 182 ദിവസം താമസിക്കണമെന്ന നിബന്ധന പ്രവാസികൾക്ക് ബാധകമാണോയെന്ന ആശങ്കയും വിദേശത്തിരുന്ന് പൂർണ്ണമായും ഓൺലൈനായി സേവനങ്ങൾ ചെയ്യാനാകുമോയെന്ന സംശയവും പലരും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരനായ (NRI) നിങ്ങളുടെ പക്കൽ സാധുവായ ഇന്ത്യൻ പാസ്പോർട്ടുണ്ടെങ്കിൽ ആധാർ ലഭിക്കാൻ 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്നില്ല. യോഗ്യരായ എൻആർഐകളെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എൻആർഐ (NRI) ആധാറിനുള്ള യോഗ്യതകൾ

ഇന്ത്യൻ പാസ്പോർട്ട്: തിരിച്ചറിയൽ രേഖയായും, വിലാസം, ജനനതീയതിയും തെളിയിക്കുന്ന രേഖയായും സാധുവായ ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്.

കാത്തിരിപ്പ് കാലയളവ്: സാധുവായ ഇന്ത്യൻ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ 182 ദിവസത്തെ താമസ നിബന്ധന എൻആർഐക്ക് ഉണ്ടാകില്ല.

സാന്നിധ്യം: ബയോമെട്രിക് വിവരങ്ങൾ നൽകേണ്ട സമയത്ത് അപേക്ഷകൻ ഇന്ത്യയിലുണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ

സാധുവായ ഇന്ത്യൻ പാസ്പോർട്ട്: തിരിച്ചറിയൽ രേഖയായും ജനനതീയതി തെളിയിക്കാനും പാസ്പോർട്ട് നിർബന്ധമാണ്.

വിലാസം തെളിയിക്കാൻ: നിലവിലെ വിലാസം പാസ്പോർട്ടിൽ അടങ്ങിയിരിക്കുന്നതിനാൽ പാസ്പോർട്ട് മാത്രം മതി തെളിവിനായി. അല്ലെങ്കിൽ യുഐഡിഎഐ അംഗീകരിച്ച് മറ്റ് രേഖയും സമർപ്പിക്കാം.

ഇ-മെയിലും മൊബൈൽ നമ്പറും: സജീവമായിരിക്കുന്ന ഒരു മെയിൽ ഐഡി നിർബന്ധമാണ്. ഒടിപി ലഭിക്കാൻ ഒരു ഇന്ത്യൻ മൊബൈൽ നമ്പറാണ് ശുപാർശ ചെയ്യുന്നത്.

ഇ-മെയിൽ നിർബന്ധമാണോ?

എൻആർഐകളുടെ പക്കൽ നിന്ന് ഇ-മെയിൽ യുഐഡിഎഐ നിർബന്ധമായും വാങ്ങുന്നതാണ്. മൊബൈൽ നമ്പറിൽ നിർബന്ധമല്ല. വേണമെങ്കില്‍ പ്രവാസികൾക്ക് വിദേശത്തെ മൊബൈൽ നമ്പർ നൽകാവുന്നതാണ്. എന്നാൽ ഇന്ത്യൻ അല്ലാത്ത മൊബൈൽ നമ്പറുകളിലേക്ക് നിലവിൽ എസ്എംഎസ് സേവനങ്ങൾ ലഭ്യമല്ലെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. നിങ്ങളുടേതായ സജീവമായ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ കൈവശമുണ്ടെങ്കിൽ, അത് നൽകുന്നത് ഭാവിയിൽ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പമാക്കാൻ സഹായിക്കും.

അപേക്ഷ നപടിക്രമം

. യുഐഡിഎഐ (UIDAI) ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാം അല്ലെങ്കിൽ നേരിട്ട് അടുത്തുള്ള എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.
. പുതുക്കിയ എൻറോൾമെന്റ് ഫോം പൂരിപ്പിച്ച് NRI Declaration ഒപ്പ് വെക്കുക.
. ഒറിജിനൽ പാസ്‌പോർട്ടും മറ്റ് ആവശ്യമായ പരിശോധനാ രേഖകളും ഉദ്യോഗസ്ഥന് കൈമാറുക.
. വിരലടയാളം (Fingerprint), കണ്ണിന്റെ ഐറിസ് സ്കാൻ (Iris scan), ഫോട്ടോ എന്നിവയെടുക്കും.
. അപേക്ഷാ നില പരിശോധിക്കുന്നതിനായി 14 അക്ക എൻറോൾമെന്റ് ഐഡി സ്ലിപ്പ് (Enrollment ID slip) കൈപ്പറ്റാൻ മറക്കരുത്. ഇതുപയോഗിച്ച് യുഐഡിഎഐ പോർട്ടലിൽ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author