SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

PM Kisan 24th Instalment: ദീപാവലി സമ്മാനം: പിഎം-കിസാന്‍ അടുത്ത ഗഡു ഉടന്‍ വിതരണം ചെയ്യും

Utility

പിഎം-കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു ഒക്ടോബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 27, 2026, 01:05 PM | Updated: Oct 27, 2026, 01:05 PM

ദീപാവലിക്ക് മുന്നോടിയായി രാജ്യത്തെ കർഷകർക്ക് സന്തോഷവാർത്ത. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയുടെ 24-ാം ഗഡു വിതരണം ചെയ്യുന്ന തീയതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഗഡു വിതരണം ചെയ്യും. പദ്ധതി പ്രകാരം അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപയെത്തും.

ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനം വഴി 2,000 രൂപ നേരിട്ടെത്തും. ഔദ്യോഗിക പ്രഖ്യാപനപ്രകാരം ഏകദേശം 9.34 കോടി ഗുണഭോക്താക്കൾക്കാണ് സർക്കാർ തുക കൈമാറുക. 2026 ജൂൺ 20-ന് 23-ാം ഗഡു വിതരണം ചെയ്തതിന് ശേഷമാണ് ഈ പുതിയ ഗഡു വിതരണം ചെയ്യുന്നത്.

അർഹതയുള്ളവർ ആരെല്ലാം?

കൃഷിഭൂമിയുള്ള അർഹരായ കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ നിബന്ധനകൾക്ക് വിധേയമായി പിഎം-കിസാൻ പദ്ധതി സാമ്പത്തിക സഹായം നൽകുന്നു. സംസ്ഥാന അധികാരികൾ വഴി ഭൂമിയുടെയും ഗുണഭോക്താവിന്റെയും വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുകയും വേണം.

ചില വിഭാഗങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി അടയ്ക്കുന്നവർ, വിരമിച്ച സർക്കാർ ജീവനക്കാർ, ഭരണഘടനാ പദവി വഹിക്കുന്നവരോ വിരമിച്ചവരോ, പ്രൊഫഷണൽ ജോലിയിൽ രജിസ്റ്റർ ചെയ്തവർ, 10,000 രൂപയോ അതിൽ കൂടുതലോ പ്രതിമാസ പെൻഷൻ ലഭിക്കുന്ന ചില വിരമിച്ച സർക്കാർ ജീവനക്കാർ. പിഎം-കിസാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം അടുത്ത ഗഡു അക്കൗണ്ടിൽ എത്തുമെന്ന് ഉറപ്പില്ല.

നിർബന്ധിത ഇ-കെവൈസി

ഗഡു വിതരണം ചെയ്യുന്നതിന് മുൻപ് ഇ-കെവൈസി (e-KYC) പരിശോധന പൂർത്തിയായിട്ടുണ്ടോയെന്ന് കർഷകർ പരിശോധിക്കണം. അപൂർണ്ണമായ പരിശോധനകൾ, തെറ്റായ ബാങ്ക് വിവരങ്ങൾ അല്ലെങ്കിൽ ഭൂമി റെക്കോർഡ് പരിശോധനകളിലെ കാലതാമസം എന്നിവ തുക അക്കൗണ്ടിലെത്തുന്നത് വൈകാൻ കാരണമാകും. ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ വഴി സ്റ്റാറ്റസ് പരിശോധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author