SOCIAL MEDIA

Newsletter

PARTNER SITES
icons Utility icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Religion 🖼️ Photo Gallery icons Videos

RBI Repo Rate: വായ്പ തിരിച്ചടവ് ഇനി വലിയ ഭാരമാകും, റിപ്പോ നിരക്ക് ഉയർത്തി ആർബിഐ

Utility

പശ്ചിമേഷ്യൻ സംഘർഷങ്ങളും നാണയപ്പെരുപ്പവും കാരണം വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആർബിഐ

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 07, 2026, 01:37 PM | Updated: Oct 07, 2026, 01:37 PM

ഇന്ന് വായ്പകൾ വളരെ വേഗത്തിൽ ലഭിക്കും, അതിനാൽ തന്നെ ഇഎംഐകൾ (EMI) ഉപയോഗിച്ചാണ് പലരും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത്. പക്ഷെ ഇനിമുതൽ വായ്പകൾ ചെലവേറിയതാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ച് 5.50 ശതമാനമാക്കി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യത്തെ റിപ്പോ നിരക്ക് വർദ്ധനവാണിത്.

ഒക്ടോബർ 5 മുതൽ 7 വരെ നടന്ന യോഗത്തിന് ശേഷം ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് (MPC) ഏകകണ്ഠമായ വർദ്ധനവിന് അംഗീകാരം നൽകിയത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ഫ്ലോട്ടിംഗ് റേറ്റ് (Floating-rate) പ്രകാരം വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്ക് പ്രതിമാസ തിരിച്ചടവ് തുക വർദ്ധിക്കാൻ സാധ്യതയുണ്ട്. റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്തിയതിനാൽ വാണിജ്യ ബാങ്കുകൾ വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ വർദ്ധിപ്പിക്കും. ആർബിഐയുടെ നയം 'കാലിബ്രേറ്റഡ് ടൈറ്റനിങ്' (Calibrated Tightening) നിലയിലേക്ക് മാറിയതിനാൽ പെട്ടെന്ന് പലിശ കുറയാൻ സാധ്യതയില്ല.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുകയും ആഗോളതലത്തിലുള്ള നാണയപ്പെരുപ്പ ആശങ്കകൾ വർദ്ധിച്ചതുമാണ് തീരുമാനത്തിന് പിന്നിലെന്ന് ആർബിഐ ഗവർണർ അറിയിച്ചു. അതേസമയം നിരക്ക് വർദ്ധനവ് മുൻകൂട്ടി കണ്ടിരുന്ന പ്രവചനങ്ങൾക്ക് അനുസരിച്ചാണ് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഫ്ലോട്ടിംഗ് റേറ്റ് പ്രകാരം വായ്പയെടുത്തവർക്ക് ഒരു മാസത്തിനകം പലിശ നിരക്കുകൾ വർദ്ധിക്കും. അതേസമയം സ്ഥിര നിക്ഷേപങ്ങൾക്കും (Fixed Deposits) പലിശ നിരക്കുകൾ കൂടും.

വായ്പയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഉദാഹരണം:

പലിശ നിരക്ക് 8.75% വരുമ്പോള്‍

വായ്പ തുക - 20,0000 (20 ലക്ഷം)
ദൈര്‍ഘ്യം -20 വര്‍ഷം (240 മാസം)
ഇഎംഐ- 17,674
പലിശ മാത്രം- 22,41,811
മൊത്തം തിരിച്ചടവ്- 42,41,811

പലിശ നിരക്ക് 9% വരുമ്പോള്‍

വായ്പ തുക - 20,0000 (20 ലക്ഷം)
ദൈര്‍ഘ്യം -20 വര്‍ഷം (240 മാസം)
ഇഎംഐ- 17,955
പലിശ മാത്രം- 23,18,685
മൊത്തം തിരിച്ചടവ്- 43,18,685

0.25 പലിശ നിരക്കില്‍ വര്‍ദ്ധിക്കുമ്പോള്‍ അധികം നല്‍കേണ്ട തുക:

ഇഎംഐ- ₹321
പലിശ മാത്രം- ₹76,874

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author